ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ നീട്ടി ഇന്ത്യ. ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പാക്കിസ്ഥാനിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവർ നീട്ടിയിരുന്നു.
ഇതോടെയാണ് ഇന്ത്യയും വിലക്കു നീട്ടിയത്. ഇതുസംബന്ധിച്ച് വ്യോമസേനയ്ക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്ന് ഏപ്രിൽ 24 ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടി.
തുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. പിന്നീടുള്ള ഓരോ മാസവും വ്യോമാതിർത്തി അടയ്ക്കുന്നത് തുടർച്ചയായി നീട്ടുകയായിരുന്നു.