മാഡ്രിഡ്: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്.
ബാഴ്സയ്ക്ക് വേണ്ടി പെഡ്രിയും ഫെറാൻ ടോറസും ഗോളുകൾ നേടി. ലെവാന്റെ താരം ഉനയ് എൽജെസബായുടെ സെൽഫ് ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്.
ഇവാൻ റൊമേറോയും ഹോസെ ലൂയിസ് മോറാലെസും ആണ് ലെവാന്റെയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ആറ് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
ലാലീഗ: എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം
