നാളെ മോഹന്‍ലാലിന്റെ മകളാണ് എന്ന് പറഞ്ഞിട്ടൊരു സിനിമയൊന്നും കിട്ടില്ല. അത് പ്രൂവ് ചെയ്യണം. അവള്‍ക്ക് പറ്റുന്നൊരു കഥ കിട്ടിയപ്പോള്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നി. ജൂഡുമായി സംസാരിച്ചു, ചെയ്യാമെന്ന് പറഞ്ഞു. വിസ്മയ എക്സൈറ്റഡാണോ എന്ന് അറിയില്ല. കുടുംബം മുഴുവന്‍ സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്.
എന്റെ ഫാദര്‍ ഇന്‍ ലോ, ഭാര്യയുടെ കുടുംബം ഒക്കെ സിനിമയുമായി ബന്ധപ്പെട്ടവരാണ്. എനിക്ക് അങ്ങനെ ഒരു എക്സൈറ്റ്മെന്റ് ഒന്നും ഇല്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ ഞാന്‍ വളരെ അധികം ആഗ്രഹിക്കണം, എന്റെ മകന് ഒരു വലിയ നടനായി മാറണം എന്നോ മകള്‍ വലിയ നടി ആകണം എന്നൊക്കെ.
പക്ഷേ, അങ്ങനെയൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ചു തന്നെ അങ്ങനെ ആഗ്രഹിച്ചിട്ടില്ല. ഇതു നന്നായി അധ്വാനിക്കേണ്ട ഒരു ഏരിയ ആണ്, അത്ര ഈസിയല്ല. നമ്മള് ചെയ്യുന്ന കാര്യം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ട് അവരിലേക്ക് എത്തുക എന്നത് ഒരു വലിയ യാത്രയാണ്. അതിനകത്ത് ഒരു പ്രത്യേക ഭാഗ്യം വേണം.
അവര്‍ വിജയിച്ചാല്‍ വളരെ അധികം സന്തോഷം. ഇനി വിജയിച്ചില്ലെങ്കില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല, അത് അവരുടെ കപ് ഓഫ് ടീ അല്ലെന്നേ ഞാന്‍ വിചാരിക്കൂ. -മോഹൻലാൽ