മ​ണ​ര്‍​കാ​ട് ക​ത്തീ​ഡ്ര​ലി​ല്‍ റാ​സ നാ​ളെ; ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ധ്യാ​​ത്മി​​ക ഘോ​​ഷ​​യാ​​ത്ര​​; ന​ട​തു​റ​ക്ക​ല്‍ മ​റ്റ​ന്നാ​ള്‍

മ​​ണ​​ര്‍​കാ​​ട്: സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു കു​​രി​​ശു​​പ​​ള്ളി​​ക​​ളി​​ലേ​​ക്കു​​ള്ള ഭ​​ക്തി​​നി​​ര്‍​ഭ​​ര​​വും വ​​ര്‍​ണാ​​ഭ​​വു​​മാ​​യ റാ​​സ നാ​​ളെ ന​​ട​​ക്കും. ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ധ്യാ​​ത്മി​​ക ഘോ​​ഷ​​യാ​​ത്ര​​യാ​​യ മ​​ണ​​ര്‍​കാ​​ട് ക​​ത്തീ​​ഡ്ര​​ലി​​ലെ റാ​​സ​​യി​​ല്‍ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു മു​​ത്തു​​ക്കു​​ട​​ക​​ളും നൂ​​റു​​ക​​ണ​​ക്കി​​നു പൊ​​ന്‍-​​വെ​​ള്ളി​​ക്കു​​രി​​ശു​​ക​​ളും കൊ​​ടി​​ക​​ളും വെ​​ട്ടു​​ക്കു​​ട​​ക​​ളു​​മാ​​യി വി​​ശ്വാ​​സി​​സ​​ഹ​​സ്ര​​ങ്ങ​​ള്‍ അ​​ണി​​ചേ​​രും.

ഉ​​ച്ച​​ന​​മ​​സ്‌​​കാ​​ര​​ത്തെ തു​​ട​​ര്‍​ന്ന് മു​​ത്തു​​ക്കു​​ട​​ക​​ള്‍ വി​​ത​​ര​​ണം ആ​​രം​​ഭി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് അം​​ശ​​വ​​സ്ത്ര​​ധാ​​രി​​ക​​ളാ​​യ വൈ​​ദി​​ക​​ര്‍ പ്രാ​​ര്‍​ഥ​​ന​​ക​​ള്‍​ക്കു​​ശേ​​ഷം പ​​ള്ളി​​യി​​ല്‍​നി​​ന്ന് ഇ​​റ​​ങ്ങി ക​​ല്‍​ക്കു​​രി​​ശി​​ലെ ധൂ​​പ​​പ്രാ​​ര്‍​ഥ​​ന​​യ്ക്കു​​ശേ​​ഷം റാ​​സ​​യി​​ല്‍ അ​​ണി​​ചേ​​രും. ക​​ണി​​യാം​​കു​​ന്ന്, മ​​ണ​​ര്‍​കാ​​ട് ക​​വ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കു​​രി​​ശി​​ന്‍​തൊ​​ട്ടി​​ക​​ളും ക​​രോ​​ട്ടെ പ​​ള്ളി​​യും ചു​​റ്റി മൂ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​റി​​ലേ​​റെ സ​​ഞ്ച​​രി​​ച്ചാ​​ണു തി​​രി​​കെ വ​​ലി​​യ​​പ​​ള്ളി​​യി​​ലെ​​ത്തു​​ക.

ഏ​​ഴി​​ന് രാ​​വി​​ലെ 11.30ന് ​​മ​​ധ്യാ​​ഹ്ന പ്രാ​​ര്‍​ഥ​​ന​​യെ​​ത്തു​​ട​​ര്‍​ന്ന് ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്കാ ബ​​സേ​​ലി​​യോ​​സ് ജോ​​സ​​ഫ് ബാ​​വാ​​യു​​ടെ മു​​ഖ്യ​​കാ​​ര്‍​മി​​ത്വ​​ത്തി​​ല്‍ ന​​ട​​തു​​റ​​ക്ക​​ല്‍ ശു​​ശ്രൂ​​ഷ ന​​ട​​ക്കും. ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ പ്ര​​ധാ​​ന മ​​ദ്ബ​​ഹ​​യി​​ലെ ത്രോ​​ണോ​​സി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന വി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്രം പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​നാ​​യി വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​രി​​ക്ക​​ല്‍ മാ​​ത്രം തു​​റ​​ക്കു​​ന്ന ച​​ട​​ങ്ങാ​​ണു ന​​ട​​തു​​റ​​ക്ക​​ല്‍ ശു​​ശ്രൂ​​ഷ.

തു​​ട​​ര്‍​ന്ന് ക​​റി​​നേ​​ര്‍​ച്ച​​യ്ക്കു​​ള്ള പ​​ന്തി​​രു​​നാ​​ഴി ഘോ​​ഷ​​യാ​​ത്ര. വൈ​​കു​​ന്നേ​​രം 7.30ന് ​​ക​​രോ​​ട്ടെ പ​​ള്ളി ചു​​റ്റി​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണം. 8.45ന് ​​ആ​​കാ​​ശ​​വി​​സ്മ​​യം. 10ന് ​​പ​​രി​​ച​​മു​​ട്ടു​​ക​​ളി, മാ​​ര്‍​ഗം​​ക​​ളി. രാ​​ത്രി 12ന് ​​ക​​റി​​നേ​​ര്‍​ച്ച വി​​ത​​ര​​ണം.

Related posts

Leave a Comment