ലിസ്ബണ്‍/ബുവാനോസ് ആരീസ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരേ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ റിക്കാര്‍ഡിനൊപ്പം എത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയ്ക്ക് ഇതോടെ 39 ഗോളായി. നിലവില്‍ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്റെ (39 ഗോള്‍) ഒപ്പമാണ് റൊണാള്‍ഡോ.
ലാറ്റിനമേരിക്കന്‍ മെസി
2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ടോപ് സ്കോറര്‍ സ്ഥാനം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. എട്ടു ഗോളാണ് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി നേടിയത്. ഇതാദ്യമായാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി ടോപ് സ്കോറര്‍ ആകുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിക്ക് ആകെ 36 ഗോളുണ്ട്; ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ റിക്കാര്‍ഡ്. ലോക റിക്കാര്‍ഡില്‍ റൊണാള്‍ഡോയ്ക്കും കാര്‍ലോസ് റൂയിസിനും പിന്നില്‍ രണ്ടാം സ്ഥാനത്താണ് മെസി.