വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50% നികുതി വർധിപ്പിച്ചതിനുശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നു രാവിലെ 11-ന് (ഇന്ത്യൻ സമയം രാത്രി 8.30) അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും.
ഈ വർഷം ജയശങ്കറും മാർക്കോ റൂബിയോയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ജനുവരിയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയ ജയശങ്കർ, റൂബിയോ ചുമതലയേറ്റതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ വാഷിംഗ്ടണിൽ നടന്ന രണ്ടാമത്തെ ക്വാഡ് യോഗത്തിലും ഇരുവരും വീണ്ടും കണ്ടുമുട്ടി.