ട്രെയിനിൽ യാത്ര ചെയ്യാത്ത ആളുകൾ കുറവാണ്. പലരും സ്വന്തം വീട്ടിൽ പെരുമാറുന്ന പോലെയാണ് ട്രെയിനിനുള്ളിലും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ട്രെയിനിൽ താൻ റിസേർവ് ചെയ്ത സീറ്റിൽ ഒരു യാത്രക്കാരൻ കാലെടുത്ത് വച്ച് സുഖമായി ഇരിക്കുന്ന കാഴ്ചയാണ് ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ചത്. ഇയാൾ കാലെടുത്ത് സീറ്റിൽ വച്ചിരിക്കുന്നതിനാൽ തനിക്ക് ഇരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് അപ്പുറത്തെ സീറ്റിലാണ് ഇരിക്കുന്നതെന്ന് യുവാവ് കുറിപ്പിൽ പറയുന്നു.
കുറിപ്പ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നിങ്ങൾ റിസേർവ് ചെയ്ത സീറ്റ് ആണെങ്കിൽ നിങ്ങൾക്ക് അവിടെ ഇരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി തിരിച്ച് ഒന്നും പറയാതെ ഇരുന്നാൽ നഷ്ടം താങ്കൾക്ക്തന്നെ ആയിരിക്കുമെന്നാണ് പോസ്റ്റിന് താഴെ എല്ലാവരും കമന്റ് ചെയ്തത്.