പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ​ത്തി​ൽ; രാ​ഹു​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ  പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു തു​ട​ങ്ങി

എ​ട​ക്ക​ര: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​തി​നു മു​ന്പേ ത​ന്നെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു​തു​ട​ങ്ങി. അ​മേ​ഠി​ക്ക് പു​റ​മെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ട​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് മു​ന്നി​ൽ കെ.​പി.​സി.​സി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പേ​ത​ന്നെ മ​തേ​ത​ര ഇ​ന്ത്യ​യു​ടെ രാ​ജ​കു​മാ​ര​ന് വ​യ​നാ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ്ര​വ​ർ​ത്ത​ക​ർ മേ​ഖ​ല​യി​ൽ പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്കു​ക​യും പ​തി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. മൂ​ത്തേ​ടം കാ​ര​പ്പു​റം ടൗ​ണി​ലാ​ണ് വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യെ വി​ജ​യി​പ്പി​ക്കു​ക​യെ​ന്നു​മു​ള്ള പോ​സ്റ്റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ര​പ്പു​റ​ത്തും നെ​ല്ലി​ക്കു​ത്തി​ലു​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​സ്റ്റ​റു​ക​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും നി​ര​ത്തി​യി​ട്ടു​ള്ള​ത്. രാ​ഹു​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര ടൗ​ണി​ലും യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. എ​ട​ക്ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി. ജെ​യിം​സ്, മു​ൻ ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ, ക​ബീ​ർ പ​നോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും കാ​ത്തു വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് നി​ല​ന്പൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ.

ഇ​ന്ന​ലെ ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​തി​നു​ള്ള ആ​ഹ്വാ​ന​വു​മു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ന്ന ബൂ​ത്തു​ത​ല നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്തി​ര​യോ​ഗം കെ.​പി.​സി.​സി. സെ​ക്ര​ട്ട​റി വി.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

27ന് ​പീ​വീ​സ് ആ​ർ​ക്കേ​ഡി​ൽ മു​നി​സി​പ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. വ​യ​നാ​ട്ടി​ലേ​ക്കു രാ​ഹു​ൽ ഗാ​ന്ധി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ദി​വ​സം നി​ല​ന്പൂ​രി​ൽ യു.​ഡി.​എ​ഫ് ആ​ഘോ​ഷം ന​ട​ത്തും. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നു ഇ​നി​യും ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എം.​ഗോ​പി​നാ​ഥ്, പ​ദ്മി​നി ഗോ​പി​നാ​ഥ്, എം.​കെ.​ബാി​കൃ​ഷ്ണ​ൻ, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, പി.​ടി.​ചെ​റി​യാ​ൻ, വി.​എ.​ല​ത്തീ​ഫ്, സി.​ടി.​ഉ​മ്മ​ർ​കോ​യ, എം.​സി​ക്ക​ന്ത​ർ, കെ.​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ആ​വേ​ശ തി​മ​ർ​പ്പി​ൽ. നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നി​ൽ മ​ധു​രം വി​ത​ര​ണം ചെ​യ്ത് സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സ്വാ​ഗ​തം ചെ​യ്തു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജ​നി രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എ.​ഗോ​പി​നാ​ഥ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പു​ഷ്പ​വ​ല്ലി, ജി​ല്ലാ സെ​ക്ര​ട്ട​റി ഷേ​ർ​ളി വ​ർ​ഗീ​സ്, ബി​നു ചെ​റി​യാ​ൻ, ഷേ​ർ​ളി മോ​ൾ, വി.​എം.​ശോ​ഭ, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts