ടോക്കിയോ: അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കേന്ദ്ര കായിക മന്ത്രാലയം നിഷ്കര്‍ഷിച്ച യോഗ്യത ഇല്ലാത്തതിനാലാണിത്.
ടീം മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്നലെ കേന്ദ്ര കായിക മന്ത്രാലയം പുറത്തുവിട്ടു. ഏഷ്യയില്‍ ആദ്യ എട്ട് റാങ്കിലോ എഎഫ്സി ഏഷ്യന്‍ കപ്പില്‍ ആദ്യ എട്ട് സ്ഥാനത്തോ ഉണ്ടെങ്കില്‍ മാത്രമേ 2026 ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കൂ. 2024 ഏഷ്യന്‍ കപ്പില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. പുരുഷ ടീന്റെ ഏഷ്യന്‍ റാങ്ക് 24ഉം വനിതകളുടേത് 12ഉം ആണ്.