അമ്മ ഏറ്റവും നല്ല ഒരു കാര്യമായിരുന്നു. അതൊരു സിനിമാ സംഘടന ആയതുകൊണ്ടു മാത്രമാണ് ഇങ്ങനെ നോക്കിക്കാണുന്നതെന്ന് മോഹൻലാൽ. ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടന കൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല സംഘടന തന്നെയാണ്.
കൈനീട്ടവും മരുന്നും ഒക്കെയായാലും. അതിൽ ചില സ്വരക്കേടുകൾ ഉണ്ടാവും അത്ര തന്നെ. അതിനെ ഒരിക്കലും ഒരു ഭാരമായി കണ്ടിട്ടില്ല. സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ സംഘടന ഏറ്റവും നല്ല ഒന്നാണ്. രാഷ്ട്രത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം. കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല.
അത്തരത്തിൽ ആരോടും ചേർന്ന് നിൽക്കുന്നില്ല. പിന്നെ ഇതിനൊക്കെ ഒരു സമയം ഉണ്ട്, അത് കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. അതിനെക്കുറിച്ച് നല്ല ധാരണ വേണം, പഠിക്കണം. അല്ലാതെ ഇറങ്ങിയിട്ട് കാര്യമില്ല. തത്കാലം രാഷ്ട്രീയത്തിലേക്കില്ല, സിനിമ തന്നെയാണ് എന്റെ ജീവിതമാർഗം എന്ന് മോഹൻലാൽ പറഞ്ഞു.