മം​ഗ​ളൂരു​വി​ൽനി​ന്ന് കേ​ര​ളം വ​ഴി ചെ​ന്നൈ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ളു​രു​വി​ൽ​നി​ന്ന് കേ​ര​ളം വ​ഴി ചെ​ന്നൈ​യി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ.

മം​ഗ​ളു​രു സെ​ൻ​ട്ര​ൽ – ഡോ. ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ (06006) മം​ഗ​ളു​രു​വി​ൽ നി​ന്ന് നാ​ളെ രാ​ത്രി 11 ന് ​പു​റ​പ്പെ​ട്ട് 30 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ചെ​ന്നൈ​യി​ൽ എ​ത്തും.​തി​രി​കെ​യു​ള്ള സ​ർ​വീ​സ് ( 06005) ചെ​ന്നൈ​യി​ൽ നി​ന്ന് 30 ന് ​രാ​ത്രി 7.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 12.30 ന് ​മം​ഗ​ളു​രു സെ​ൻ​ട്ര​ലി​ൽ എ​ത്തും.

ഏ​സി ടൂ​ട​യ​ർ ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ – ര​ണ്ട്, സ്ലീ​പ്പ​ർ ക്ലാ​സ് -15 , അം​ഗ​പ​രി​മി​ത​ർ​ക്കാ​യി സെ​ക്ക​ന്‍റ് ക്ലാ​സ് – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, ക​ണ്ണൂ​ർ, ത​ല​ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ വ​ഴി​യാ​ണ് ട്രെ​യി​ൻ ചെ​ന്നൈ​യ്ക്ക് പോ​കു​ന്ന​ത്. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

Related posts

Leave a Comment