മാ​ധ്യ​മ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു;  മാന നഷ്ടക്കേസുമായി ശിൽപ ഷെട്ടി


മും​ബൈ: രാ​ജ്കു​ന്ദ്ര​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ള്‍ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബോം​ബൈ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ഭാ​ര്യ​യും ന​ടി​യു​മാ​യ ശി​ല്‍​പ്പ ഷെ​ട്ടി.

ത​നി​ക്കെ​തി​രെ മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യ​തും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​വെ​ന്ന് ശി​ല്‍​പ്പ ഷെ​ട്ടി ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

ഇ​ത്ത​രം തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും വാ​ര്‍​ത്ത​ക​ള്‍ അ​വ​രു​ടെ പേ​ജി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ശി​ല്‍​പ്പ ഷെ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ​ങ്ങ​ളാ​യ ന്യൂ ​ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ്, ഇ​ന്ത്യ ടി​വി, പ്ര​സ് ജേ​ണ​ല്‍, എ​ന്‍​ഡി​ടി​വി എ​ന്നി​വ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ഇ​ന്‍​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് എ​ന്നി​വ​യ്‌​ക്കെ​തി​രെ​യു​മാ​ണ് ശി​ല്‍​പ്പ ഷെ​ട്ടി മാ​ന​ന​ഷ്ട​കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വാ​യ​ന​ക്കാ​രു​ടെ​യും കാ​ഴ്ച​ക്കാ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ത​നി​ക്കെ​തി​രെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ശി​ല്‍​പ്പ ഷെ​ട്ടി ആ​രോ​പി​ച്ചു.

നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ കേ​സി​ല്‍ ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ രാ​ജ് കു​ന്ദ്ര​യെ ഈ ​മാ​സം 19നാ​ണ് മും​ബൈ പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ല്‍ രാ​ജ് കു​ന്ദ്ര 14 ദി​വ​സ​ത്തെ ജു​ഡി​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.

Related posts

Leave a Comment