കാനഡയിൽ രണ്ട് വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്കെത്തിയ യുവാവ് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ വൈറലാകുന്നത്. ഇന്ത്യയിലെ ട്രാഫിക്കിനെ കുറിച്ചാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
ഇന്ത്യയിൽ ഡ്രൈവ് ചെയ്യുക എന്ന് പറയുന്നത് ജീവൻ വച്ചുള്ള കളിയാണ്. അമ്മയുമായി ഡ്രൈവ് ചെയ്ത് പോയപ്പോഴുണ്ടായ ഒരു അനുഭവം കൂടി യുവാവ് പോസ്റ്റിൽ കുറിച്ചു. ഹെൽമെറ്റ് ഇല്ലാതെ ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ടുകൊണ്ട് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരാൾ പെട്ടെന്ന് തന്റെ ഇടതുവശത്തുകൂടി കയറി വന്നതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്.
ഇന്ത്യയിൽ ഡ്രൈവ് ചെയ്യുകയെന്നാൽ നിയമം പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിച്ചുപോകലാണ് എന്നും യുവാവ് കുറിച്ചിരിക്കുന്നു.
ഇന്ത്യയിലുള്ളത് ലോകത്തിലെതന്നെ ഏറ്റവും അപകടകരമായ റോഡുകളാണ്. അതിനാൽത്തന്നെ എല്ലാ വർഷവും 150,000 -ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുന്നുണ്ട് എന്നും യുവാവ് പറഞ്ഞു. റോഡ് അവരുടെ സ്വന്തമാണ് എന്നതുപോലെയാണ് എല്ലാവരും വാഹനമോടിക്കുന്നത് എന്നും യുവാവ് കുറ്റപ്പെടുത്തി.

