ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​നും പ്ര​ള​യ​നും പു​ര​സ്‌​കാ​രം

ജോ​സ് ചി​റ​മ്മേ​ൽ നാ​ട​ക​ദ്വീ​പി​ന്‍റെ പ്ര​ഥ​മ റി​മെം​ബെ​റെ​ൻ​സ് സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി പു​ര​സ്‌​കാ​ര​വും ബാ​ദ​ൽ സ​ർ​ക്കാ​ർ പു​ര​സ്‌​കാ​ര​വും പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ തി​യ​റ്റ​ർ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​രാ​യ പ്ര​ബീ​ർ ഗു​ഹ, സു​ധ​ൻ​വാ ദേ​ശ്പാ​ണ്ഡേ, ഡോ. ​ജീ​വ, നാ​ട​ക ദ്വീ​പി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ ശ​ശി​ധ​ര​ൻ ന​ടു​വി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി ക​മ്മ​റ്റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നാ​ട​ക​പ്ര​യോ​ക്താ​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി​യു​ടെ മ​ര​ണ​വും ജീ​വി​ത​വും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ വി​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​ന് ജ​ന​കീ​യ ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ന​വ​സ​ർ​ഗാ​ത്മ​ക സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി പ്ര​ഥ​മ സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി പു​ര​സ്‌​കാ​ര​വും ത​മി​ഴ്‌ നാ​ട​കാ​ധ്യാ​പ​ക​നും പ്ര​ശ​സ്ത നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ പ്ര​ള​യ​ൻ ഷ​ണ്മു​ഖ സു​ന്ദ​ര​ത്തി​ന് ബാ​ദ​ൽ സ​ർ​ക്കാ​ർ പു​ര​സ്കാ​ര​വും സ​മ​ർ​പ്പി​ക്കും.

ഒ​ക്ടോ​ബ​ർ 26ന് ​നാ​ട​ക​ദ്വീ​പി​ൽ ന​ട​ക്കു​ന്ന തി​യ​റ്റ​ർ ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും 30,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഭി​ലാ​ഷ് പി​ള്ള, പ്ര​മു​ഖ ക​വി. രാ​വു​ണ്ണി എ​ന്നി​വ​ർ സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Related posts

Leave a Comment