തിരുവനന്തപുരം: ബിജെപി സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേ രൂക്ഷ വിമര്‍ശനം. മോര്‍ച്ചകളെയും സെല്ലുകളേയും ഏകോപിപ്പിച്ച് പോകുന്നതില്‍ രാജീവ് പരാജയപ്പെട്ടെന്ന് കള്‍ച്ചറല്‍ സെല്‍ കോ -കണ്‍വീനര്‍ സുജിത്ത് സുന്ദര്‍ ആരോപിച്ചു.
ഒരു തവണ പോലും അധ്യക്ഷന്‍ സെല്ലുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചില്ല. ഇങ്ങനെ പോയാല്‍ അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്ന അവസ്ഥയുണ്ടാകുമെന്നും വിമര്‍ശനമുണ്ടായി.
ട്രേഡേഴ്സ് സെല്‍ കണ്‍വീനര്‍ ശൈലേന്ദ്രനാഥ്, പരിസ്ഥിതി സെല്‍ കണ്‍വീനര്‍ സി എം ജോയ് തുടങ്ങിയവരും വിമര്‍ശനമുന്നയിച്ചു. അധ്യക്ഷനായി ആറുമാസം പിന്നിട്ടിട്ടും പാര്‍ട്ടിക്ക് കീഴിലെ സെല്ലുകള്‍ പുനസംഘടിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്.