കാ​ർ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 3 20 ല​ക്ഷ​ത്തി​ന്‍റെ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു, ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

ചാ​ത്ത​ന്നൂ​ർ: കാ​ർ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 300 ഗ്രാം ​എംഡിഎംഎ ​പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.​നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് ന​ജ്ൽ മ​ൻ​സി​ലി​ൽ​ന​ജ്മ​ൽ (27), നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് സാ​ബി​ദാ മ​ൻ​സി​ലി​ൽ സാ​ബി​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത എംഡിഎം​എ​യ്ക്ക് 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ലം ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്ത് ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ല​ഹ​രിവേ​ട്ട​യാ​ണ് ഇ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ കൊ​ട്ടി​യ​ത്തി​ന​ടു​ത്ത് മൈ​ലാ​പ്പൂ​രി​ൽ വ​ച്ചാ​ണ് സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സി​റ്റി ക​മ്മീ​ഷ​ണ​ർ​ കി​ര​ൺ നാ​രാ​യ​ണി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എം​ഡിഎം എ​യു​മാ​യി കാ​റി​ൽ ബം​ഗ​ളു​രു​വി​ൽ നി​ന്നു കൊ​ട്ടി​യ​ത്തേ​ക്കു വ​രു​മ്പോ​ൾ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ പൊ​തി​ഞ്ഞ് ഡി​ക്കി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ല​ഹ​രി മ​രു​ന്ന്. ചാ​ത്ത​ന്നൂ​ർ എസി പി ​അ​ല​ക്സാ​ണ്ട​ർ ത​ങ്ക​ച്ചന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി സി ​ഐ എ.നി​സാ​റും ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണു ല​ഹ​രി ​പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment