ഛേത്രി, ​​സ​​ഹ​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍

ബം​ഗ​ളൂ​രു: സിം​ഗ​പ്പു​രി​ന് എ​തി​രാ​യ ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ല്‍ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ സു​നി​ല്‍ ഛേത്രി​യും മ​ല​യാ​ളി മി​ഡ്ഫീ​ല്‍​ഡ​ര്‍ സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദും ഇ​ടം പി​ടി​ച്ചു. കോ​ച്ച് ഖാ​ലി​ദ് ജ​മീ​ല്‍ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച 23 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​ലാ​ണ് ഇ​രു​വ​രും ഉ​ള്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സ​ന്ദേ​ശ് ജി​ങ്ക​നും ടീ​മി​ലു​ണ്ട്.

രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്നു​ള്ള വി​ര​മി​ക്കി​ല്‍ റ​ദ്ദാ​ക്കി തി​രി​ച്ചെ​ത്തി​യ 41കാ​ര​നാ​യ സു​നി​ല്‍ ഛേത്രി ​ഓ​ഗ​സ്റ്റ് – സെ​പ്റ്റം​ബ​റി​ല്‍ ന​ട​ന്ന കാ​ഫ നേ​ഷ​ന്‍​സ് ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ല്ലാ​യി​രു​ന്നു. സിം​ഗ​പ്പു​രി​ന് എ​തി​രാ​യ യോ​ഗ്യ​താ മ​ത്സ​രം ഈ ​മാ​സം ഒ​മ്പ​തി​ന് സിം​ഗ​പ്പു​ര്‍ നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് സി​യി​ല്‍ നി​ല​വി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ലു പോ​യി​ന്‍റു​ള്ള സിം​ഗ​പ്പു​ര്‍, ഹോ​ങ്കോം​ഗ് ടീ​മു​ക​ളാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍. ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​ണ് 2027 ഏ​ഷ്യ​ന്‍ ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ക. മോ​ഹ​ന്‍ ബ​ഗാ​ന്‍റെ മ​ധ്യ​നി​ര താ​ര​മാ​ണ് സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഡാ​നി​ഷ് ഫ​റൂ​ഖും ടീ​മി​ലു​ണ്ട്.

Related posts

Leave a Comment