എല്ലാം ശരിയാക്കി! പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ അറസ്റ്റ് ഉടന്‍; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്തും

തി​രു​വ​ല്ല: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ട​ൻ പി​ടി​യി​ലാ​കും. സി​പി​എം തി​രു​വ​ല്ല ടൗ​ണ്‍ നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​നെതി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പീ​ഡ​ന​പ​രാ​തി​യേ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തിരേ ന​ട​പ​ടി​യെ​ടു​ത്ത​താ​യി സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പാ​ർ​ട്ടി​ക്കു ല​ഭി​ച്ച പ​രാ​തി​യേ തു​ട​ർ​ന്ന് നേ​താ​വി​നെ ജി​ല്ലാ ക​മ്മി​റ്റി കൂ​ടി പു​റ​ത്താ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തു​ള്ള​തും ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​ക്കു ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം. ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ സ​ജി​മോ​ൻ ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു. യു​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ക​ഴി​ഞ്ഞ​യി​ടെ തി​രു​വ​ല്ല​യി​ലെ​ത്തി​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് ജി​ല്ലാ ക​മ്മി​റ്റി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും ന​ട​പ​ടി​ക്കു തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മാ​താ​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്ന് തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ ഉടൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts