നെ​ടു​ങ്ക​ണ്ട​ത്തി​ൽ പ​ച്ച ഏ​ല​ക്ക മോ​ഷ​ണം: സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ; പ്ര​ദേ​ശ​ത്ത് മോ​ഷ​ണം പ​തി​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ

നെ​ടു​ങ്ക​ണ്ടം: മാ​വ​ടി​യി​ല്‍ തോ​ട്ട​ത്തി​ല്‍നി​ന്ന് ഏ​ല​ത്തി​ന്‍റെ ശ​രം അ​റു​ത്ത് ഏ​ല​ക്കാ മോ​ഷ്ടി​ച്ച സ​ഹോ​ദ​ന്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍. മാ​വ​ടി മു​ള​കു​പാ​റ​യി​ല്‍ വി​ഷ്ണു (30), ജ​യ​കു​മാ​ര്‍ (31), മു​രു​കേ​ശ​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്.

മാ​വ​ടി ഉ​പ്പൂ​റ്റി​ല്‍ സാ​ബു തോ​മ​സി​ന്‍റെ തോ​ട്ട​ത്തി​ല്‍നി​ന്ന് അ​ഞ്ച് വ​ര്‍​ഷം പ്രാ​യ​മു​ള്ള ഏ​ല​ച്ചെ​ടി​യു​ടെ ശ​രം മു​റി​ച്ചും ഒ​ടി​ച്ചും എ​ടു​ത്തു​കൊ​ണ്ടു​പോയി കാ​യ വേ​ര്‍​തി​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന് ഇ​വ​ര്‍ ഏ​ല​ക്കാ​യു​മാ​യി ബൈ​ക്കി​ല്‍ പോ​കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ ഏ​ല​ക്കാ ക​ഴി​ഞ്ഞ ദി​വ​സം മു​ള്ള​രി​ക്കു​ടി​യി​ലു​ള്ള ഏ​ലം സ്റ്റോ​റി​ല്‍ വി​ല്പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്ന​ര​ത്തോ​ടെ പ്ര​തി​ക​ളെ ഇ​വ​രു​ടെ വീ​ട്ടി​ല്‍നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​വ​ടി, ഉ​റ​ത്തു​മു​ട്ട​ത്തു​കു​ന്നേ​ല്‍ അ​പ്പ​ച്ച​ന്‍റെ തോ​ട്ട​ത്തി​ല്‍നി​ന്നു മ​രു​ന്ന​ടി​ക്കു​ന്ന ഡ്രം, ​ പൈ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ മോ​ഷ​ണം പോ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തേ തോ​ട്ട​ത്തി​ല്‍ പ​ച്ച ഏ​ല​ക്കാ​യുടെ മോ​ഷ​ണ​വും ന​ട​ന്നി​രു​ന്നു. മേ​ഖ​ല​യി​ല്‍ പ​ച്ച ഏ​ല​ക്കാ മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment