തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠ്യപദ്ധതി കായിക വിദ്യാര്ഥികള്ക്കുകുടി പ്രയോജനകരമാകുന്ന രീതിയില്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും.
കായിക താരങ്ങളുടെ പരിശീലനസമയ ക്രമം അനുസരിച്ചായിരിക്കും പുതിയ പരിഷ്കരണമെന്നും അദ്ദേഹം വ്യക്തമാക്കി.സ്കുളുകളിലും കോളജുകളിലും കായിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ സഫലമാക്കാന്‍ അധ്യാപകരും മാതാപിതാക്കളും നല്ല പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.