പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണസംഘം റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച എഫ്ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡിനെതിരേ ഗുരുതര പരാമര്‍ശം. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ശ്രീകോവിലിന്റെ കട്ടിളപ്പടികള്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് ദേവസ്വം ബോര്‍ഡ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റാരോപിതരായ എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന.
ഏഴു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ദ്വാരപാലക ശില്പപ്പാളി സ്വര്‍ണക്കവര്‍ച്ചയില്‍ 10 പ്രതികളും കട്ടിള അട്ടിമറിയില്‍ ഏട്ട്? പ്രതികളുമാണുള്ളത്. രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്ണന് പോറ്റിയാണ് ഒന്നാംപ്രതി. രണ്ടു കേസുകളിലും അക്കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെ കുറ്റാരോപിതരാക്കിയിട്ടുണ്ട്.
ശ്രീകോവില്‍ വാതില്‍ കട്ടിളയിലെ സ്വര്‍ണം നഷ്ടമായ കേസില്‍ പോറ്റിയുടെ കൂട്ടാളിയായിരുന്ന കല്‍പേഷ് രണ്ടാം പ്രതിയാണ്. 2019ലെ ദേവസ്വം ബോര്‍ഡ് ഈ കേസിലെ എട്ടാം പ്രതിയാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി.
സ്വര്‍ണം പൂശിയ പാളികള്‍ ചെമ്പ് പാളികള്‍ എന്നെഴുതി പുറത്തേക്കു കൊണ്ടുപോയതു സംബന്ധിച്ചാണ് ബോര്‍ഡിനെതിരേ ആക്ഷേപമുള്ളത്. സിപിഎം പത്തനംതിട്ട ജില്ലാ മുന്‍ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എയുമായ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019 കാലയളവിലെ ദേവസ്വം ബോര്‍ഡില്‍ എന്‍. വിജയകുമാര്‍, കെ.പി. ശങ്കര്‍ദാസ് എന്നിവരായിരുന്നു
ഇരുകേസുകളിലും പ്രതികള്‍ സ്വാര്‍ഥ ലാഭത്തിനുവേണ്ടി അമൂല്യ ഉരുപ്പടികള്‍ കടത്തിയെന്നാണ് കേസ്,.
സ്വര്‍ണം പൂശിയ ചെന്പുപാളികള് എന്നത് ഒഴിവാക്കി രേഖകളില്‍ ചെമ്പു പാളികള്‍ എന്നു മാത്രം എഴുതി കൈമാറിയതിനു പിന്നിലെ ഗൂഢാലോചനയും എഫ്ഐആറില്‍ എടുത്തു കാട്ടുന്നു. 2019 മാര്‍ച്ച് 19ന് ദ്വാരപാലക ശില്പ പാളികള്‍ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയില്‍ കൈമാറുകയായിരുന്നു. സ്വര്‍ണം പൂശിയ ചെന്പുപാളികള് എന്ന വിവരം മറച്ചുവച്ച ദേവസ്വം കമ്മീഷണര്‍ കേസില്‍ മുഖ്യപ്രതി സ്ഥാനത്തുണ്ടാകും.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങള്‍ ശബരിമലയില്‍ തങ്ങി തെളിവെടുപ്പുകള്‍ തുടരുകയാണ്. അമിക്കസ് ക്യൂറിയുടെ പ്രാഥമിക പരിശോധകളും കണക്കെടുപ്പുകളും പൂര്‍ത്തീകരിച്ചു. എന്നാല്‍ സംഘം വീണ്ടും ശബരിമലയിലും പിന്നീട് ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോംഗ്റൂമിലും പരിശോധന നടത്തുമെന്നാണ് സൂചന.
തെളിവെടുപ്പിനിടെ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതരെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട പല രേഖകളും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുകയാണ്.