പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ദരും.
ഒക്ടോബർ 10 ന് വൈകിട്ട് നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ളെ സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന.
ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്. കോഴിക്കോട് റൂറൽ പോലീസ് സുപ്രണ്ടിന് കീഴിലുള്ള ഫോറൻസിക് വിഭാഗമാണ് പരിശോധന നടത്തിയത്.
പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പോലീസ് ഇൻസ്പക്ടർ പി. ജംഷീദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന. സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായി.
തുടർന്ന് ഹർത്താലും,പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥയുമുണ്ടായി. ഇരു മുന്നണികൾ പ്രതിഷേധ പ്രകടനങ്ങളും തുടർന്ന് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നിരുന്നു.