ശ്വാ​സം​മു​ട്ടി ഡ​ൽ​ഹി: ദീ​പാ​വ​ലി​ദി​ന​ത്തി​ൽ പു​ക ശ്വ​സി​ച്ച് രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി​ദി​ന​ത്തി​ൽ പു​ക ശ്വ​സി​ച്ച് രാ​ജ്യ​ത​ല​സ്ഥാ​നം. ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ദീ​പാ​വ​ലി​യി​ൽ പ​ട​ക്ക​ങ്ങ​ളും ആ​ഘോ​ഷ​മാ​യ​പ്പോ​ൾ പ്ര​ഭാ​ത​ത്തി​ലെ വാ​യു ഗു​ണ​നി​ല​വാ​രം ‘വ​ള​രെ മോ​ശം’ സ്ഥി​തി​യി​ലാ​യി.

കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് 340 ആ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ല​ത്തെ ഡ​ൽ​ഹി​യി​ലെ വാ​യു​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ). ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി ര​ണ്ടി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു ഡ​ൽ​ഹി​യു​ടെ എ​ക്യു​ഐ 300ന് ​മു​ക​ളി​ൽ ക​ട​ക്കു​ന്ന​ത്.

0-50 ‘ന​ല്ല​ത്’, 51-100 ‘തൃ​പ്തി​ക​രം’, 101-200 ‘മി​ത​മാ​യ​ത്’, 201-300 ‘മോ​ശം’, 301-400 ‘വ​ള​രെ മോ​ശം, 401-500 ‘ഗു​രു​ത​രം’ എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക ക​ണ​ക്കാ​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​ത്ത് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ല​ട​ക്കം സു​പ്രീം​കോ​ട​തി ഇ​ള​വു​ക​ൾ ന​ൽ​കി​യ​ത് വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശം സ്ഥി​തി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി.

എ​ക്യു​ഐ 300ന് ​മു​ക​ളി​ൽ ക​ട​ന്ന​തോ​ടെ അ​ധി​കൃ​ത​ർ ‘വ​ള​രെ മോ​ശം’ സ്ഥി​തി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ഗ്രാ​പ് ര​ണ്ട് (ഗ്രേ​ഡ​ഡ് റ​സ്പോ​ണ്‍​സ് ആ​ക്‌​ഷ​ൻ പ്ലാ​ൻ) പ്ര​ഖ്യാ​പി​ച്ചു. അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ, റോ​ഡു​ക​ളി​ൽ വെ​ള്ളം ചീ​റ്റി​ക്ക​ൽ, പൊ​ടി നി​യ​ന്ത്ര​ണ​ങ്ങ​ൾ, സി​എ​ൻ​ജി-​ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളാ​ണു ഗ്രാ​പ് ര​ണ്ടി​നു കീ​ഴി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment