തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ വിജയകുമാരി(74) ആണ് കൊല്ലപ്പെട്ടത്.
മകൻ അജയകുമാര്‍, വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി.
ഇത് അമ്മ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ അജയകുമാർ കുപ്പിചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറക്കുകയായിരുന്നു. നിലവില്‍ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. കോസ്റ്റ് ഗാർഡ് മുൻ ഉദ്യോഗസ്ഥനാണ് അജയകുമാര്‍.

