സ​വീ​സ് സെ​ന്‍റ​റി​ൽ  വാ​ഹ​നാ​പ​ക​ടം; വാ​ഹ​ന​ത്തി​നും ഭി​ത്തി​ക്കു​മി​ട​യി​ൽ ഞെ​രി​ഞ്ഞ ​ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ചെ​ങ്ങ​ന്നൂ​ർ: സ​വീ​സ് സെ​ന്‍റ​റി​ൽ വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​ൻ വാ​ഹ​ന​ത്തി​നും ഭി​ത്തി​ക്കു​മി​ട​യി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്നു മ​രി​ച്ചു. പ്രാ​വി​ൻകൂ​ടി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ കാ​ർ ഷോ​റൂ​മി​ന്‍റെ സ​ർ​വീ​സ് സെ​ന്‍ററി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കുശേ​ഷമുണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ർ​വീ​സ് വി​ഭാ​ഗം ഫ്ലോ​ർ ഇ​ൻ​ചാ​ർ​ജാണ് ദാ​രു​ണ​മാ​യി മ​രി​ച്ചത്. ഇ​ട​യാ​റ​ന്മു​ള പൊ​യ്ക​യി​ൽ ച​ന്ദ്ര​ൻ പി​ള്ള​യു​ടെ മ​ക​ൻ അ​ന​ന്തു (32) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

സ​ർ​വീ​സ് സെ​ന്‍ററി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യു​ള്ള വാ​ഹ​നം പി​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പി​ന്നി​ൽ അ​ന​ന്തു നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.

വാ​ഹ​നം പി​റ​കോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ അ​ന​ന്തു വാ​ഹ​ന​ത്തി​നും സ​ർ​വീ​സ് സെ​ന്‍ററിന്‍റെ ഭി​ത്തി​ക്കും ഇ​ട​യി​ൽ കു​ടു​ങ്ങി ഞെ​രി​ഞ്ഞ​മ​രു​ക​യാ​യി​രു​ന്നു.ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പേ മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച അ​ന​ന്തു​വി​ന്‍റെ ഭാ​ര്യ: വി. ​പാ​ർ​വ​തി. മ​ക​ൾ: എ. ​അ​ദ്വി​ക, അമ്മ: വ​ത്സ​ല.

Related posts

Leave a Comment