ഒരുപാട് സന്തോഷം പകരുന്ന ചടങ്ങാണ് വിവാഹം എന്നത്. അത്രമേൽ ആനന്ദകരമായ നിമിഷം അലങ്കോലപ്പെടുത്തുന്ന ചില ആളുകളും വിവാഹ ചടങ്ങിൽ വരാറുണ്ട്. വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ തർക്കമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലാൽ പ്യാർ കി ധർമ്മശാലയിലാണ് സംഭവം.
വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ തർക്കമായി. ചെറിയ രീതിയിൽ തുടങ്ങിയ വഴക്ക് പിന്നീട് വലിയ തർക്കത്തിലേക്ക് മാറുകയായിരുന്നു. കന്പുകളും മരക്കഷണങ്ങളും കൊണ്ട് ഇരുകൂട്ടരും പരസ്പരം തല്ലുണ്ടാക്കി. നിരവധി അതിഥികൾക്ക് പരിക്കേൽക്കുകയും വേദിയാകെ താറുമാറാകുകയും ചെയ്തു.
മണ്ഡപത്തിലെ അലങ്കാരങ്ങൾ നശിക്കുകയും പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവശേഷം രണ്ട് വീട്ടുകാരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഇരുവീട്ടുകാരും സമ്മതിച്ചു. രണ്ട് മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ ഇരുകൂട്ടരും രമ്യതയിലെത്തുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.

