ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ൻ​ഡി​ലെ ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ സൈ​ന്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു മോ​ൺ ജി​ല്ല​യി​ൽ അ​സം റൈ​ഫി​ൾ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ സാ​റ്റ​ലൈ​റ്റ് ഫോ​ണും ഉ​ൾ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളെ നാ​ഗാ​ലാ​ൻ​ഡ് പോ​ലീ​സി​ന് കൈ​മാ​റി.

ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ചി​ല സം​ഘ​ങ്ങ​ൾ ആ​യു​ധ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment