തിരുവനന്തപുരം: ശബരിമലയില്‍ ഈ, സീസണില്‍ ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍.
ഭക്തരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. അയ്യപ്പന് നല്കിയ നിയോഗമായിട്ടാണ് പുതിയ പദവിയെ കാണുന്നത്. പ്രതിസന്ധികളെ അവസരമായി കാണുന്നയാളാണ് ഞാൻ.
ശബരിമലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ല. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ദേവസ്വം ബോര്‍ഡിനെ പ്രഫഷണലാക്കാന്‍ ശ്രമിക്കും.
ആദ്യ മുന്‍ഗണന ഈ സീസണില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുക എന്നുള്ളതാണ്. ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ ചുമതലയേല്‍ക്കും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

