ആലുവ: ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് നഴ്സ് മരിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അമ്പാട്ടുകാവ് കുമ്പളാംപറമ്പിൽ രാജേഷിന്റെ ഭാര്യ വിജിമോൾ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ 6.30ന് ആലുവ അമ്പാട്ടുകാവ് ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സാണ്. അപകടം വരുത്തിയ പാലക്കാട് രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിജിമോളുടെ മക്കൾ: ആദിത്യൻ (പ്ലസ് ടു വിദ്യാർഥി), ആദിദേവ് (എട്ടാം ക്ലാസ് വിദ്യാർഥി).

