നൂ​റു തൊ​ഴി​ല്‍ ദി​വ​സ​ങ്ങ​ൾ: ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം


ത​ളി​പ്പ​റ​മ്പ്: മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 9,94,336 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കി. നൂ​റു​ശ​ത​മാ​നം തൊ​ഴി​ല്‍ ന​ട​പ്പാ​ക്കി തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം കൈ​വ​രി​ച്ച് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.44.24 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് 9 ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലൂ​ടെ 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നേ​ടാ​നാ​യ​ത്.

പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ 1,64,423 തൊ​ഴി​ൽ ദി​ന​ങ്ങ​ളും 1,062 കു​ടും​ബ​ങ്ങ​ള്‍​ക്ക് 100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളു​മാ​ണ് കി​ട്ടി​യ​ത്. 9 കോ​ടി​യു​ടെ പ്ര​വൃ​ത്തി​യാ​ണ് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത്.

100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ന​ല്‍​കി​യ​തി​ല്‍ ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​നാ​ണ് ല​ഭി​ച്ച​ത്. ബ്ലോ​ക്കി​ല്‍ ര​ണ്ടാം സ്ഥാ​നം ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ക​ര​സ്ഥ​മാ​ക്കി.

പ്ര​കൃ​തി വി​ഭ​വ പ​രി​പാ​ല​ന​ത്തി​ല്‍ 2232 പ്ര​വൃ​ത്തി​ക​ളും വ്യ​ക്ത​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 1784 ഉം ​ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ല്‍ 2049 പ്ര​വൃ​ത്തി​ക​ളും ഉ​ള്‍​പ്പെ​ടെ 6068 ത​രം പ്ര​വൃ​ത്തി​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം കൃ​ഷ്ണ​ന്‍ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment