മലയാള സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. എന്നെ ഞാൻ ആയിത്തന്നെ സ്വീകരിച്ച ഒരു ഇൻഡസ്ട്രിയാണ് മലയാളം. അതിന് അനുസരിച്ചുള്ള റോൾസ് അവർ തന്നു. പ്രേക്ഷകരും എന്നെ ഏറ്റെടുത്തു. മമ്മൂക്കയോടൊപ്പം ആദ്യ സിനിമ ചെയ്യുമ്പോൾ എന്റെ അമ്മ അദ്ദേഹത്തിന്റെ ഫാൻ ആണെന്ന് ഞാൻ പറഞ്ഞു.
അത് അദ്ദേഹം ഓർത്തുവച്ച് പത്തു വർഷം കഴിഞ്ഞും എന്നോടു ചോദിച്ചു. നീ അന്ന് എന്നോട് നിന്റെ അമ്മ എന്റെ ഫാൻ ആണെന്ന് അല്ലേ പറഞ്ഞത്. അപ്പൊ ഞാൻ ഒരു വയസായ ഹീറോ എന്നല്ലേ നീ പറയുന്നത് എന്ന് അദ്ദേഹം തമാശയായി ചോദിച്ചു. വളരെ ഉത്സാഹത്തോടെ ഫ്രണ്ട്ലി ആയ ആളാണ് മമ്മൂക്ക.
പക്ഷേ, ലാലേട്ടന്റെ അടുത്ത് ഞാൻ കുറച്ച് പേടിച്ചായിരുന്നു സംസാരിച്ചിരുന്നത്.
അദ്ദേഹം സംസാരിക്കുന്ന ടോൺ തന്നെ വളരെ പതുക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം സംസാരിക്കുന്നത് എനിക്ക് മനസിലാവില്ലായിരുന്നു. അതുകൊണ്ട് ഞാൻ അധികം സംസാരിക്കില്ലായിരുന്നു. അദ്ദേഹവും എന്നോട് വളരെ കുറച്ചുമാത്രമാണ് സംസാരിച്ചിരുന്നത്. വളരെ നാച്ചുറൽ ആക്ടർ ആണ് മോഹൻലാൽ. നമ്മൾ എത്ര നന്നായി അഭിനയിച്ചാലും അദ്ദേഹം അതിനെയെല്ലാം മറികടന്ന് ഞെട്ടിക്കും എന്ന് മോഹിനി പറഞ്ഞു.

