മൊ​ബൈ​ലു​ക​ൾ ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ എ​ത്തി​ക്കും, അ​വ ന​ഷ്ട​പ്പെ​ട്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ക​മ്പ​നി​യെ ക​ബ​ളി​പ്പി​ക്കും; എ​റ​ണാ​കു​ളം ഫ്ലി​പ്പ്കാ​ര്‍​ട്ട് ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ 1.61 കോ​ടി​യു​ടെ ത​ട്ടി​പ്പ്: മൂ​ന്ന് പേ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഫ്ലി​പ്പ് കാ​ര്‍​ട്ട് ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ 1.61 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ഡെ​ലി​വ​റി ഹ​ബ് ചു​മ​ത​ല​ക്കാ​ര്‍​ക്കെ​തി​രെ കേ​സ്. ഫ്ലി​പ്പ്കാ​ര്‍​ട്ടി​ന്‍റെ കാ​ഞ്ഞൂ​ര്‍, കു​റു​പ്പം​പ​ടി, മേ​ക്കാ​ട്, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡെ​ലി​വ​റി ഹ​ബു​ക​ളി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ഹ​ബു​ക​ളു​ടെ ചു​മ​ത​ല​ക്കാ​രാ​യ സി​ദ്ദി​ഖ് കെ. ​അ​ലി​യാ​ര്‍(​കാ​ഞ്ഞൂ​ര്‍), ജാ​സിം ദി​ലീ​പ്(​കു​റു​പ്പം​പ​ടി), പി.​എ. ഹാ​രി​സ്(​മേ​ക്കാ​ഡ്), മാ​ഹി​ന്‍ നൗ​ഷാ​ദ്(​മൂ​വാ​റ്റു​പു​ഴ) എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യ​ത്. ഫ്ലി​പ്പ്കാ​ര്‍​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ സൈ​ബ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വി​ലാ​സ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍ നി​ന്നും ഫോ​ണു​ക​ള്‍ വാ​ങ്ങി​യി​രു​ന്ന​ത്. ആ​പ്പി​ള്‍(​ഐ​ഫോ​ണ്‍), സാം​സം​ഗ് ഗ്യാ​ല​ക്‌​സി, വി​വോ, ഐ​ക്യൂ എ​ന്നീ ബ്രാ​ന്‍​ഡു​ക​ളു​ടെ 1,61,19,248 രൂ​പ വി​ല വ​രു​ന്ന 332 ഫോ​ണു​ക​ളാ​ണ് പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്.

കാ​ഞ്ഞൂ​ര്‍ ഡെ​ലി​വ​റി ഹ​ബി​ല്‍ 18,14,614 രൂ​പ വി​ല​യു​ള്ള 38 ഫോ​ണു​ക​ളും, കു​റു​പ്പം​പ​ടി ഹ​ബി​ല്‍ 40,97,172 രൂ​പ വി​ല​യു​ള്ള 87 ഫോ​ണു​ക​ളും, മേ​ക്കാ​ട് ഹ​ബി​ല്‍ 48,66,063 രൂ​പ വി​ല​യു​ള്ള 101 ഫോ​ണു​ക​ളും, മൂ​വാ​റ്റു​പു​ഴ ഡെ​ലി​വ​റി ഹ​ബി​ല്‍ 53,41,399 രൂ​പ വി​ല​യു​ള്ള 106 ഫോ​ണു​ക​ളു​മാ​ണ് വ്യാ​ജ വി​ലാ​സ​ത്തി​ലൂ​ടെ ഓ​ര്‍​ഡ​ര്‍ ചെ​യ്ത് പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്.

ഓ​ര്‍​ഡ​ര്‍ ചെ​യ്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഡെ​ലി​വ​റി ഹ​ബു​ക​ളി​ല്‍ എ​ത്തി​ച്ച ശേ​ഷം ഇ​വ ന​ഷ്ട​പ്പെ​ട്ട​താ​യി രേ​ഖ​പ്പെ​ടു​ത്തി ക​മ്പ​നി​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. ഐ​ടി ആ​ക്ട് പ്ര​കാ​ര​വും, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളും ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment