നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചാ​ല ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ അ​പ്രോ​ച്ച് റോ​ഡി​നും പാ​ല​ത്തി​നു​മി​ട​യി​ൽ വീ​ണു: ആളപായമില്ല

ക​​​ണ്ണൂ​​​ർ: ദേ​​ശീ​​യപാ​​ത നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​ന്ന ചാ​​​ല​​​യി​​​ൽ അ​​​പ്രോ​​​ച്ച് റോ​​​ഡി​​​ന്‍റെ​​യും അ​​​ടി​​​പ്പാ​​​ത​​​യു​​​ടെ​​​യും ഇ​​​ട​​​യി​​​ൽ കാ​​​ർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു​​മ​​​റി​​​ഞ്ഞു. അ​​​പ്രോ​​​ച്ച് റോ​​​ഡി​​​ന്‍റെ​​​യും അ​​​ടി​​​പ്പാ​​​ത​​​യു​​​ടെ​​​യും ഭി​​​ത്തി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ കാ​​​ർ കു​​​ടു​​​ങ്ങി നി​​​ന്ന​​​തി​​​നാ​​​ൽ ഡ്രൈ​​വ​​ർ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​ര​​ന്നു സം​​ഭ​​വം. ഗ​​താ​​ഗ​​ത​​ത്തി​​ന് തു​​റ​​ന്നു കൊ​​ടു​​ക്കാ​​ത്ത റോ​​ഡി​​ലൂ​​ടെ ത​​ല​​ശേ​​രി ഭാ​​ഗ​​ത്ത് നി​​ന്നും ക​​ണ്ണൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് വ​​ന്ന കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്.

മ​​ല​​പ്പു​​റം കൊ​​ണ്ടോ​​ട്ടി സ്വ​​ദേ​​ശി ലാ​​സി​​മാ​​യി​​രു​​ന്നു കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. അ​​പ്രോ​​ച്ച് റോ​​ഡും അ​​ടി​​പ്പാ​​ത​​യും ചേ​​രു​​ന്നി​​ട​​ത്ത് കോ​​ൺ​​ക്രീ​​റ്റ് സ്ലാ​​ബ് സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. അ​​പ്രോ​​ച്ച് റോ​​ഡി​​ലൂ​​ടെ വ​​ന്ന കാ​​ർ ഈ ​​വി​​ട​​വി​​ലൂ​​ടെ താ​​ഴേ​​ക്ക് വീ​​ണെ​​ങ്കി​​ലും അ​​ടി​​പ്പാ​​ത​​യു​​ടെ​​യും അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ​​യും ഭി​​ത്തി​​ക​​ൾ​​ക്കി​​ട​​യി​​ൽ കു​​ടു​​ങ്ങി നി​​ന്ന​​തി​​നാ​​ലാ​​ണ് ദു​​ര​​ന്തം ഒ​​ഴി​​വാ​​യ​​ത്. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ മു​​ക​​ളി​​ൽ​​നി​​ന്ന് ക​​യ​​ർ ഇ​​ട്ടുകൊ​​ടു​​ത്ത് ലാ​​സി​​മി​​നെ വ​​ലി​​ച്ചു ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Related posts

Leave a Comment