ട്രെയിൻ യാത്രയ്ക്കിടെ എസി കോച്ചിൽ യുവതി മാഗി ഉണ്ടാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ മുന്നറിയിപ്പുമായി റെയിൽവേ അധികൃതർ രംഗത്ത്. മൊബൈൽ ചാർജർ സോക്കറ്റിൽ കെറ്റിൽ കണക്ട് ചെയ്താണ് യുവതി മാഗി ഉണ്ടാക്കിയത്.
ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. യുവതി ചെയ്തത് നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റെയില്‍വെ വ്യക്തമാക്കി.
അനധികൃതമായി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ തീപിടിത്തം ഉണ്ടാവാൻ കാരണമാവുകയും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വൈദ്യുതി വിതരണം തടസപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

