തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥികളായി നടന് തിലകന്റെ മകനും ഭാര്യയും രംഗത്ത്. തിരുവാങ്കുളം ജംഗ്ഷന് ഉള്‍പ്പെടുന്ന തിരുവാങ്കുളം 20-ാം വാര്‍ഡിലാണ് ഷിബു തിലകന് ജനവിധി തേടുന്നത്.
തിരുവാങ്കുളം വാര്‍ഡിന്റെ അതിര്‍ത്തി വാര്‍ഡായ 19ാം വാര്‍ഡിലാണ് ഷിബുവിന്റെ ഭാര്യ ലേഖ എസ്. നായര്‍ മത്സരിക്കുന്നത്.തിരുവാങ്കുളം കേശവന്പടിയില് പാലപുരത്ത് വീട്ടില്‍ താമസിക്കുന്ന ഷിബു കഴിഞ്ഞ തവണ ചക്കുപറമ്പ് വാര്‍ഡില്‍ നിന്നു മത്സരിച്ചെങ്കിലും ബിജെപിക്ക് കാര്യമായ മുന്നേറ്റമില്ലാതിരുന്ന വാര്‍ഡില്‍ മൂന്നാം സ്ഥാനത്തെത്താനേ ഷിബുവിന് കഴിഞ്ഞിരുന്നുള്ളൂ.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷിബു തിലകന് തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.
ദമ്പതികള്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്കി.

