നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം ഇനി വേണ്ട എന്ന് മുംതാസ്. ആരും ആരാധനയോടെ തന്നെ നോക്കരുതെന്നും മറ്റൊരാളെ കണ്ടെത്തൂ എന്നും താരം പറഞ്ഞു.
ഈ രംഗത്ത് ഒരുപാട് പേരുണ്ട്. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആഗ്രഹിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ലോകം ഞാൻ വിട്ടു. എന്റെ സിനിമകൾ ഇനി ആരും കാണണമെന്ന ആഗ്രഹമെനിക്കില്ല. അവയുടെ റൈറ്റ്സ് കിട്ടിയിരുന്നെങ്കിൽ ഞാൻ കത്തിച്ചുകളയും.
അഭിനയിച്ചിരുന്ന കാലത്ത് ഞാനിഷ്ടപ്പെട്ടിരുന്നത് ജനങ്ങളിൽനിന്ന് ലഭിച്ച സ്നേഹമാണ്. എനിക്ക് അക്കാലത്ത് വളരെ കുറഞ്ഞ പ്രതിഫലമായിരുന്നു. നടിയായുള്ള കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വച്ചത്. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേമെന്റ് അടയ്ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രംഗത്തുനിന്ന് നേടിയിട്ടില്ല എന്ന് മുംതാസ് പറഞ്ഞു.

