കാൻബെറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ഒന്നാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് നിർത്തിവച്ചത്. ടോസ് നക്ഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിന് ശേഷമാണ് മഴ എത്തിയത്. അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ.
16 റൺസുമായി ശുഭ്മാൻ ഗില്ലും എട്ട് റൺസുമായി നായകൻ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. 19 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നതാൻ എല്ലിസാണ് അഭിഷേക് ശർമയുടെ വിക്കറ്റെടുത്തത്.

