എറിഞ്ഞുവീഴ്ത്തി പക്ഷേ

കേ​പ്ടൗ​ണ്‍: ബൗ​ള​ര്‍മാ​ര്‍ വ​ല്ല​പ്പോ​ഴും ന​ല്കു​ന്ന സു​ന്ദ​ര തു​ട​ക്കം. ഞെ​ട്ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക പരന്പരയിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ചെ​റി​യ സ്‌​കോ​റി​ല്‍ ഒ​തു​ങ്ങു​ക​യും ചെ​യ്തു. എ​ന്നി​ട്ടും ആ​ദ്യ ദി​നം പി​ന്നി​ടു​മ്പോ​ള്‍ ന്യൂ​ലാ​ന്‍ഡ്‌​സി​ലെ പ​റ​ക്കും പി​ച്ചി​ല്‍ ഇ​ന്ത്യ ബാ​ക്ഫൂ​ട്ടി​ല്‍.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ഞ്ഞ ആ​ദ്യ ദി​നം പി​ന്നി​ടു​മ്പോ​ള്‍ ഇ​ന്ത്യ മൂ​ന്നി​ന് 28 റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ്. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും കൂ​ട്ട​രും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 286ല്‍ ​ഒ​തു​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ കൈ​വി​ട്ട ക​ളി. സ്‌​കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക 286, ഇ​ന്ത്യ മൂ​ന്നി​ന് 28.

400 റ​ണ്‍സാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ചെ​റി​യ സ്‌​കോ​റി​ല്‍ ഒ​തു​ക്കാ​ന്‍ കോ​ഹ്‌ലി​ക്കും സം​ഘ​ത്തി​നു​മാ​യി. പ​ക്ഷേ സൂ​ര്യാ​സ്ത​മ​യ​ത്തി​ന് മു​മ്പ് ബാ​റ്റ് ചെ​യ്യാ​ന്‍ കി​ട്ടി​യ ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ന്ത്യ​യെ പി​ന്നോ​ട്ട​ടി​ച്ചു. മു​ര​ളി വി​ജ​യ് (1) ആ​ണ് പ​വ​ലി​യ​ന്‍ യാ​ത്ര​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.

വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​റു​ടെ പ​ന്തി​ല്‍ ഡീ​ന്‍ എ​ല്‍ഗ​ര്‍ക്ക് ക്യാ​ച്ച് ന​ല്കി​യാ​യി​രു​ന്നു മ​ട​ക്കം. കൂ​ട്ടു​കാ​ര​ന്‍ മ​ട​ങ്ങി​യ​തോ​ടെ ശി​ഖ​ര്‍ ധ​വാ​നും പി​ന്നാ​ലെ മ​ട​ങ്ങി. 13 പ​ന്തി​ല്‍ 16 റ​ണ്‍സെ​ടു​ത്ത് ഏ​ക​ദി​ന ശൈ​ലി​യി​ല്‍ മു​ന്നേ​റു​ന്ന​തി​നി​ടെ ഡെ​യ‌്‌ല്‍ സ്റ്റെ​യ്‌​ന് റി​ട്ടേ​ണ്‍ ക്യാ​ച്ച്. ഒ​രു വ​ര്‍ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ എ​ക്‌​സ്പ്ര​സ് ബൗ​ള​റു​ടെ ആ​ദ്യ വി​ക്ക​റ്റ്.

വി​രാ​ട് കോ​ഹ്‌​ലി​യെ (5) പ​റ​ഞ്ഞു​വി​ട്ട് മോ​ര്‍ണി മോ​ര്‍ക്ക​ലും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്ന​തോ​ടെ ഇ​ന്ത്യ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ളി നി​ര്‍ത്തു​മ്പോ​ള്‍ രോ​ഹി​ത് ശ​ര്‍മ​യും (പൂ​ജ്യം) ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​മാ​ണ് (5) ക്രീ​സി​ല്‍. ഇ​ന്ന് രാ​വി​ല​ത്തെ സെ​ക്ഷ​നി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ചി​ല്ലെ​ങ്കി​ല്‍ ടെ​സ്റ്റി​ന്‍റെ നി​യ​ന്ത്ര​ണം ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​കും.

നേ​ര​ത്തെ സ്വ​പ്‌​ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ച്ച​ത്. മൂ​ന്നാം പ​ന്തി​ല്‍ ത​ന്നെ അ​പ​ക​ട​കാ​രി​യാ​യ ഓ​പ്പ​ണ​ര്‍ ഡീ​ന്‍ എ​ല്‍ഗ​ര്‍ പു​റ​ത്ത്. വി​ശ്വ​സ്‌​​ത​നാ​യ ഓ​പ്പ​ണ​ര്‍ മ​ട​ങ്ങു​മ്പോ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ അ​ക്കൗ​ണ്ട് ശൂ​ന്യ​മാ​യി​രു​ന്നു. ത​ന്‍റെ ര​ണ്ടാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ​പ്പോ​ള്‍ ഭു​വി വീ​ണ്ടും ആ​തി​ഥേ​യ​ര്‍ക്ക് പ്ര​ഹ​ര​മേ​ല്പി​ച്ചു. ഇ​ത്ത​വ​ണ വീ​ണ​ത് അ​യ്ഡ​ന്‍ മാ​ര്‍ക്രം.

11 പ​ന്തി​ല്‍ അ​ഞ്ചു റ​ണ്‍സെ​ടു​ത്ത യു​വ ഓ​പ്പ​ണ​ര്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ഴു റ​ണ്‍സെ​ടു​ക്കു​മ്പോ​ഴേ​ക്കും ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ര്‍ച്ച​യി​ലേ​ക്കാ​ണോ എ​ന്ന തോ​ന്ന​ലു​ള​വാ​ക്കി വി​ശ്വ​സ്ത​നാ​യ ഹ​ഷിം അം​ല​യും തൊ​ട്ടു​പി​ന്നാ​ലെ പു​റ​ത്ത്. ഭു​വ​നേ​ശ്വ​റി​ന്‍റെ പ​ന്തി​ല്‍ സാ​ഹ​യ്ക്ക് പി​ടി​കൊ​ടു​ത്താ​ണ് മൂ​ന്നു റ​ണ്‍സെ​ടു​ത്ത അം​ല പു​റ​ത്താ​യ​ത്. സ്‌​കോ​ര്‍ മൂ​ന്നി​ന് 12.

ക​ട​ന്നാ​ക്ര​മ​ണം ത​ന്നെ ഏ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ക്യാ​പ്റ്റ​ന്‍ ഫ​ഫ് ഡു​പ്ലി​സി​സും എ.​ബി. ഡി​വി​ല്യേ​ഴ്‌​സും ബാ​റ്റു വീ​ശി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ പി​ടി അ​യ​ഞ്ഞു തു​ട​ങ്ങി. ഡി​വി​ല്യേ​ഴ്‌​സാ​യി​രു​ന്നു കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി. ബൗ​ണ്ട​റി​ക​ളി​ലൂ​ടെ എ​ബി​ഡി അ​തി​വേ​ഗം സ്‌​കോ​ര്‍ ഉ​യ​ര്‍ത്തി​യ​പ്പോ​ള്‍ പ​ക്വ​ത​യാ​ര്‍ന്ന ഇ​ന്നിം​ഗ്‌​സാ​ണ് ഡു​പ്ലി​സി​സി​ല്‍ നി​ന്നു​ണ്ടാ​യ​ത്.

ല​ഞ്ചി​ന് പി​രി​യു​മ്പോ​ള്‍ മൂ​ന്നി​ന് 107 റ​ണ്‍സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ര്‍. ക​ളി പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ അ​ര​ങ്ങേ​റ്റ​ക്കാ​ര്‍ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് ക​ന്നി വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് ഡി​വി​ല്യേ​ഴ്‌​സ് മ​ട​ങ്ങി. 84 പ​ന്തി​ല്‍ 11 ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍പ്പെ​ടെ 65 റ​ണ്‍സാ​യി​രു​ന്നു മു​ന്‍ ക്യാ​പ്റ്റ​ന്‍റെ സ​മ്പാ​ദ്യം.

ചെ​റി​യ ചെ​റി​യ കൂ​ട്ടു​കെ​ട്ടു​ക​ളി​ലൂ​ടെ ക​ളി​യി​ലേ​ക്ക് പ​തി​യെ​യെ​ങ്കി​ലും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ആ​ണ് 62 റ​ണ്‍സെ​ടു​ത്ത ഡു​പ്ലി​സി​സ് പു​റ​ത്താ​യ​ശേ​ഷം ക​ണ്ട​ത്. 40 പ​ന്തി​ല്‍ 43 റ​ണ്‍സു​മാ​യി ക്വ​ന്‍റ​ണ്‍ ഡി​കോ​ക്കും വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​റും (23) ആ​റാം വി​ക്ക​റ്റി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത​ത് 60 റ​ണ്‍സ്.

വാ​ല​റ്റ​ത്ത് ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കേ​ശ​വ് മ​ഹാ​രാ​ജും (35) ക​ഗി​സോ റ​ബാ​ഡ​യും (26) പ്ര​തി​രോ​ധി​ച്ചു നി​ന്ന​തോ​ടെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ ക​ണ്ടെ​ത്താ​ന്‍ ആ​ഫ്രി​ക്ക​ക്കാ​ര്‍ക്കാ​യി. അ​വ​സാ​ന വി​ക്ക​റ്റു​ക​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ട്ടി​ച്ചേ​ര്‍ത്ത റ​ണ്‍സു​ക​ള്‍ എ​ത്ര​ത്തോ​ളം ക​ളി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​കു​മെ​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യാം.

ദ​ക്ഷി​ണാ​ഫ്രി​ക്ക

ബാ​റ്റിം​ഗ്: എ​ല്‍ഗ​ര്‍ സി ​സാ​ഹ ബി ​ഭു​വ​നേ​ശ്വ​ര്‍ പൂ​ജ്യം, മാ​ര്‍ക്രം എ​ല്‍ബി​ഡ​ബ്ല്യു ഭു​വ​നേ​ശ്വ​ര്‍ 5, അം​ല സി ​സാ​ഹ ബി ​ഭു​വ​നേ​ശ്വ​ര്‍ 3, ഡി​വി​ല്യേ​ഴ്‌​സ് ബി ​ബും​റ 65, ഡു​പ്ലി​സി​സ് സി ​സാ​ഹ ബി ​പാ​ണ്ഡ്യ 62, ക്വ​ന്‍റ​ണ്‍ ഡി​കോ​ക്ക് സി ​സാ​ഹ ബി ​ഭു​വ​നേ​ശ്വ​ര്‍ 43, ഫി​ലാ​ന്‍ഡ​ര്‍ ബി ​ഷ​മി 23, മ​ഹാ​രാ​ജ് റ​ണ്ണൗ​ട്ട് 35, റ​ബാ​ഡ സി ​സാ​ഹ ബി ​അ​ശ്വി​ന്‍ 26 സ്റ്റെ​യ്ന്‍ നോ​ട്ടൗ​ട്ട് 16, മോ​ര്‍ക്ക​ല്‍ എ​ല്‍ബി​ഡ​ബ്ല്യു ബി ​അ​ശ്വി​ന്‍ 2, എക്സ്ട്രാസ് 6, ആ​കെ 73.1 ഓ​വ​റി​ല്‍ 286ന് ​എ​ല്ലാ​വ​രും പു​റ​ത്ത്
ബൗ​ളിം​ഗ്: ഭു​വ​നേ​ശ്വ​ര്‍ 19-4-87-4, ഷാ​മി 16-6-47-1, ബും​റ 19-1-73-1, പാ​ണ്ഡ്യ 12-1-53-1, അ​ശ്വി​ന്‍ 7.1-1-21-2

ഇ​ന്ത്യ

ബാ​റ്റിം​ഗ്: വി​ജ​യ് സി ​എ​ല്‍ഗ​ര്‍ ബി ​ഫി​ലാ​ന്‍ഡ​ര്‍ 1, ധ​വാ​ന്‍ 16 സി​ആ​ന്‍ഡ്ബി സ്റ്റെ​യ്ന്‍, കോ​ഹ്‌ലി സി ​ഡി​കോ​ക്ക് ബി ​മോ​ര്‍ക്ക​ല്‍ 5, പൂ​ജാ​ര നോ​ട്ടൗ​ട്ട് 5, രോ​ഹി​ത് നോ​ട്ടൗ​ട്ട് പൂ​ജ്യം. എക്സ്ട്രാസ് 1, ആ​കെ 11 ഓ​വ​റി​ല്‍ മൂ​ന്നി​ന് 28

ബൗ​ളിം​ഗ്: ഫി​ലാ​ന്‍ഡ​ര്‍ 4-1-13-1, സ്റ്റെ​യ്ന്‍ 4-1-13-1, മോ​ര്‍ക്ക​ല്‍ 2-2-0-1, റ​ബാ​ഡ 1-0-1-0

 

Related posts