തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. യോദ്ധ, ഗാന്ധർവം, നിർണയം അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്. 1990-ൽ വ്യൂഹം എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീത് ശിവൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർഥി).
Read MoreDay: May 8, 2024
രോഗിയായ മകനെ പിതാവ് വീട്ടിൽ കയറ്റുന്നില്ല ; പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : കൂട്ടുകുടുംബ സ്വത്തിലെ ഓഹരി അവകാശം ചോദിച്ചതിന്റെ പേരിൽ കിഡ്നി രോഗിയായ മകനെ അച്ഛൻ വീടിനു പുറത്താക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.ചിറ്റൂർ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജൂഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി ഷണ്മുഖദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.അവിവാഹിതനായ പരാതിക്കാരൻ വർഷങ്ങൾക്ക് മുന്‍പേ കിഡ്നി രോഗ ബാധിതനാണെന്ന് പരാതിയിൽ പറയുന്നു.പരാതിക്കാരന്റെ വീട് അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. രോഗ ചികിത്സക്ക് അച്ഛനിൽ നിന്നും സാന്പത്തിക സഹായം തേടിയെങ്കിലും നൽകാത്തതിനെ തുടർന്ന് ഒരു ബന്ധുവിന്റെ ഒപ്പമാണ് പരാതിക്കാരൻ താമസിക്കുന്നത്.ഓഹരി അവകാശം സിദ്ധിക്കാൻ പരാതിക്കാരൻ നൽകിയ ഹർജി സബ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇക്കഴിഞ്ഞ 25ന് വീട്ടിലെത്തിയ തന്നെ അച്ഛനും അമ്മയും വീട്ടിൽ കയറാൻ…
Read Moreഡോ. വന്ദനദാസിന്റെ ഓർമയ്ക്ക് ഒരാണ്ട്; മകളുടെ ആത്മാവിന് നീതി കിട്ടണം; വന്ദനയുടെ മാതാപിതാക്കള്‍
കടുത്തുരുത്തി: മകളുടെ ആത്മാവിനു നീതി കിട്ടണം, അതിനായി ഏതറ്റംവരെ പോകുമെന്നും വന്ദനയുടെ മാതാപിതാക്കള്‍. ഡോക്ടര്‍ വന്ദനാദാസിന്റെ വേര്പാടിന് ഒരാണ്ടെത്തുമ്പോഴും മകളുടെ ആത്മാവിനു നീതികിട്ടണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണു മാതാപിതാക്കള്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ, ലഹരിക്കടിപ്പെട്ട അധ്യാപകന്റെ കുത്തേറ്റു മരിച്ച ഡോ. വന്ദനാ ദാസിന്റെ ദീപ്തമായ ഓര്‍മയ്ക്ക് ഈ മാസം പത്തിന് ഒരു വയസ് തികയുകയാണ്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി നോക്കവെ പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മെയ് പത്തിന് പുലര്‍ച്ചെ ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ഓമനിച്ചു വളര്‍ത്തിയ ഏകമകളുടെ മരണത്തോടെ രക്ഷിതാക്കള്‍ ഒറ്റയ്ക്കായി. മകളുടെ…
Read Moreവിഷ്ണുപ്രിയ കൊലക്കേസ്: വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി
തലശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല.സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി. കൊലപാതകം നടന്ന്…
Read Moreകടലിനെ അടുത്തറിയാന്‍; കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലനം
കൊച്ചി: കടലിനെ അടുത്തറിയാന്‍ കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലന ക്ലാസ്. ഈ മാസം 24, 25 തീയതികളില്‍ കൊച്ചിയിലെ നേവല്‍ ആസ്ഥാനത്താണ് കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട ക്ലാസ് നടക്കുന്നത്. ആദ്യ ബാച്ചില്‍ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര് പങ്കെടുക്കും. തുടര്‍ന്ന് ഓരോ മാസവും പരിശീലന ക്ലാസ് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തീരസുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇവിടെയുള്ള 580 കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേവി ക്ലാസ് നല്‍കും. കോസ്റ്റല്‍ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നേവി ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ക്ക് ക്ലാസ് എടുക്കുന്നത്. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് മെച്ചപ്പെടുത്തുന്നതിനായാണ് നേവി പരിശീലന ക്ലാസ് ഒരുക്കിയിരിക്കുന്നതെന്ന് കോസ്റ്റല്‍ പോലീസ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ജി. പൂങ്കുഴലി പറഞ്ഞു. കടലിലെ കാലാവസ്ഥ മനസിലാക്കല്‍, കള്ളക്കടല്‍ പോലുള്ള വെല്ലുവിളികളെയും കടലിലെ അപകടങ്ങളെയും ഒഴിവാക്കി…
Read Moreഎന്നാ ചൂടാന്നേ, മഴയൊട്ടു പെയ്യുന്നുമില്ല; ചൂടിൽ വലഞ്ഞ് അക്ഷരനഗരി
കോട്ടയം: കനത്ത ചൂടില്‍ കോട്ടയം ഉരുകുകയാണ്. വൈകുന്നേരങ്ങളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കില്‍ മണ്ണും മനവും തണുക്കാനുള്ള മഴ ഇതുവരെ പെയ്തില്ല. കാര്‍മേഘം ഉരുണ്ടു കൂടുന്നതോടെ ഉഷ്ണത്തിന്റെ തോത് ഉയരും. ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ പിന്നെ ആവിയില്‍ പുഴുങ്ങുന്ന അവസ്ഥയാണ്. രാത്രിയിലാകട്ടെ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. ചൂടില്‍ ജീവിതം ദുസഹായി മാറിയിരിക്കുകയാണ്. വരുന്നൂ ശക്തമായ വേനല്‍മഴ എന്നൊക്കെ കാലാവസ്ഥാ വിഭാഗം ആശ്വാസം പറയുന്നതല്ലാതെ മഴ പെയ്യുന്നില്ല, ചൂടിന് ശമനവുമില്ല. മൂന്നു ദിവസമായി രാവിലെ മുതല്‍ മഴക്കാറുണ്ടെങ്കിലും പെയ്ത്തുണ്ടായില്ല. വറചട്ടിയില്‍ എരിയുന്ന അതിശക്തമായ ചൂടാണ് ജില്ലയിലെ ഏറെ പ്രദേശങ്ങളിലുമുള്ളത്. നാലാള് കൂടുന്നിടത്തെല്ലാം ചൂടിനെക്കുറിച്ചു മാത്രമാണു ചര്‍ച്ച. ചുട്ടുപൊള്ളുന്ന വെയിലില്‍ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. പകല്‍ സമയങ്ങളില്‍ നഗരങ്ങളിലും റോഡുകളിലും ആളുകള്‍ തീരെയില്ല. അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. വാഹനങ്ങളും കുറവാണ്. ടൂവീലര്‍ യാത്ര പലരും ഉപേക്ഷിച്ചു. ബസുകളിലും ആളുകള്‍…
Read Moreസ്ഥലവും കെട്ടിടവുമില്ല; അടച്ചുപൂട്ടൽ ഭീഷണിയിൽ കായംകുളം ഗവ. ഐടിഐ
കായംകുളം: നഗരസഭയുടെ അലംഭാവം കാരണം കായംകുളം ഗവണ്മെന്റ് ഐടിഐക്ക് പതിനഞ്ചു വർഷമായിട്ടും സ്വന്തമായി കെട്ടിടമോ സ്ഥലമോയില്ല. ഇതുമൂലം ഐടിഐ അടച്ചുപൂട്ടൽ ഭീഷണയിൽ. സ്വന്തമായി സ്ഥലവും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ അടുത്ത അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ സ്വീകരിക്കേണ്ടതില്ലെന്ന് ഡയറക്ടർ നിർദേശം നൽകിയിരിക്കുകയാണ്. ഇതിനു മുമ്പ് നിരവധിതവണ ഡയറക്ടർ നിർദേശം നൽകിയെങ്കിലും ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും ഐടിഐക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. ഉടൻ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്ന ഉറപ്പിലാണ് അന്ന് ഡയറക്ടർ അനുമതി നൽകിയത്. എന്നാൽ, ഉറപ്പ് പാലിച്ചില്ലെന്ന് മാത്രമല്ല യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ഇപ്പോൾ ഐടിഐ പ്രവർത്തിച്ചുവരുന്നത്. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐടിഐ ഇപ്പോഴും നഗരസഭാവക ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങള്ക്കിടയിലെ കടമുറികളില്‍ അടിസ്ഥാന സൗകര്യമില്ലാതെ പ്രവർത്തിക്കുകയാണ്. ഇതുമൂലം വിദ്യാർഥികളും ദുരിതത്തിലാണ്.ഐടിഐക്കും സ്റ്റേഡിയത്തിനുമായി കെപി റോഡിനു സമീപത്തെ വെട്ടത്തേത്ത് വയൽ ഏറ്റെടുക്കാൻ നഗരസഭാ ഭരണസമിതി മൂന്നു കോടി രൂപ…
Read Moreലിയോയുടെ കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു; ശാന്തി മായാദേവി
സര്‍ജറിക്ക് കയറുന്ന സമയത്താണ് ലിയോയിലേക്കുള്ള വിളിയെന്ന് ശാന്തി മായാദേവി. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട് ആ മൊബൈല്‍ അപ്പോള്‍ എടുത്തില്ലായിരുന്നെങ്കിലോ എന്ന്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഒരു വക്കീലിനെ വേണം. നോക്കുമ്പോള്‍, ജോര്‍ജുകുട്ടിയുടെ വക്കീല്‍ എന്ന ഫെയിം ഉണ്ട് എനിക്ക്. അവര്‍ക്ക് കഥാപാത്രം ഏല്‍പ്പിക്കാം. ബിഹേവ് ചെയ്യും എന്ന് തോന്നിയിട്ടുണ്ടാകാം. ലിയോയില്‍ ആണെങ്കിലും വലിയ പെര്‍ഫോര്‍മന്‍സ് ഒന്നുമില്ല. പേരിന് ഒരു വക്കീല്‍ എന്നേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം വിജയ്ക്കൊപ്പമാണ്. ലിയോ ഷൂട്ടിന്റെ സമയത്ത് കോര്‍ട്ട് റൂം ഷൂട്ട് നടക്കുമ്പോള്‍ ആ സീനില്‍ ലോകേഷിനെ അസിസ്റ്റ് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നുണ്ട്. കോടതി സെറ്റിട്ട സമയത്ത് ഇത് ഇങ്ങനെ ഒക്കെ തന്നെയാണോ എന്നൊക്കെ അദ്ദേഹം എന്നോടു ചോദിച്ചു. അപ്പോള്‍ അതിന്റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം ചോദിച്ചു, കോര്‍ട്ട് സ്വീക്വന്‍സില്‍ എന്നെ ഒന്ന് സഹായിക്കാമോ എന്ന്. എനിക്കത് വലിയ…
Read Moreഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവർ ലോകം ചുറ്റലിൽ; ബിജെപിയെ പേടിച്ചാണോ പിണറായി പ്രചാരണത്തിന് ഇറങ്ങാത്തതെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല…
Read Moreചാലക്കുടി സ്വദേശിനി കാനഡയിൽ വീടിള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
ചാലക്കുടി: ചാലക്കുടി സ്വദേശനിയായ യുവതിയെ കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ചാലക്കുടി കുറ്റിച്ചിറ കണ്ണംമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യ ഡോണ (30) ആണ് മരിച്ചത്. ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചാലക്കുടി പാലസ്റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുന്‍പാണ് ലാലിന്റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Read More