കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 124 റണ്‍സ് വിജയലക്ഷ്യം. 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓള് ഔട്ടായി.
55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (25), സൈമൺ ഹാർമർ (ഏഴ്), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ്നഷ്ടമായത്.
ജസ്പ്രീത് ബുംറ ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്ബിന് ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.

