കോൽക്കത്ത: ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ കാണാതായ ഹുസൈന് അഹമ്മദ് മസുംദാറിനെ കണ്ടെത്തി. അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുംബൈ – കോൽക്കത്ത ഇൻഡിഗോ വിമാനത്തിൽ വച്ചായിരുന്നു ഹുസൈന് അഹമ്മദ് സഹയാത്രികനെ മർദിച്ചത്. മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയാറെടുക്കവെ പരിഭ്രാന്തനായ യുവാവ് വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് തന്റെ സമീപത്തിരുന്ന യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. സംഭവശേഷം കോല്‍ക്കത്തയില്‍ ഇറങ്ങിയ ഹുസൈനെ പിന്നീട് കാണാതാവുകയായിരുന്നു.