ആസ്ത്മ നിയന്ത്രണം; ഇൻഹേലർ മരുന്നു കൃത്യമായി തുടരണം


ആ​സ്ത​മ ചി​കി​ത്സി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​മാ​യ “ഇ​ന്‍​ഹേ​ല​ര്‍’ മ​രു​ന്നു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. “എ​ല്ലാ​വ​ര്‍​ക്കും ശ്വ​സ​ന ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ലോ​ക ആ​സ്ത​മാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​മേ​യം.

260 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ ബാ​ധി​ക്കു​ന്ന​തും ലോ​ക​മെ​മ്പാ​ടും ഓ​രോ വ​ര്‍​ഷ​വും 4,50,000 ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തു​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​യ​ല്ലാ​ത്ത രോ​ഗ​മാ​ണ് ആ​സ്ത​മ. ഈ ​മ​ര​ണ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ത​ട​യാ​വു​ന്ന​താ​ണ്.

താ​ഴ്ന്ന, ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വോ ഉ​യ​ര്‍​ന്ന വി​ല​യോ മൂ​ല​വും ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന ചി​ല​വു​ക​ള്‍ കാ​ര​ണ​വും ആ​സ്ത​മ​യു​ള്ള പ​ല​ര്‍​ക്കും ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് രോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്നു. പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന രോ​ഗം മ​ര​ണ​കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

ആ​സ്ത്​മ രോ​ഗപ്ര​തി​രോ​ധം എ​ങ്ങ​നെ?

1. ആ​സ്ത​മ രോ​ഗ​ത്തി​ന്‍റെ പ്രേ​ര​കഘ​ട​ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.

· വാ​യു​മ​ലി​നീ​ക​ര​ണം, ത​ണു​ത്ത വാ​യു,പൊ​ടി​ക​ള്‍, പൂ​മ്പൊ​ടി​ക​ള്‍, വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍, വ​ള​ര്‍​ത്തുപ​ക്ഷി​ക​ള്‍, പ​ക്ഷി​ക​ളു​ടെ വി​സ​ര്‍​ജ​നം, ഫം​ഗ​സ്, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍,സി​ഗ​ര​റ്റ്, മെ​ഴു​കു​തി​രി​ക​ള്‍, ധൂ​പ​വ​ര്‍​ഗ​ങ്ങ​ള്‍, പ​ട​ക്ക​ങ്ങ​ള്‍

2. ചു​റ്റു​പാ​ടും പൊ​ടി​ര​ഹി​ത​മാ​യിസൂ​ക്ഷി​ക്കു​ക.

3. ന്യൂ​മോ​ണി​യ, ഫ്‌​ളൂ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ക.

4. കൃ​ത്യ​മാ​യി ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നു​ക​ള്‍ എ​ടു​ക്കു​ക.

ആ​സ്ത്​മ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍

· ശ്വാ​സ​ത​ട​സം
· ശ്വാ​സം​മു​ട്ട​ല്‍/ശ​ബ്ദ​ത്തോ​ടെ​യു​ള്ള ശ്വാ​സ​നം (ശ്വാ​സം പു​റ​ത്തേ​ക്കു വി​ടു​മ്പോ​ള്‍ ചൂ​ള​മ​ടി​ക്കു​ന്ന ശ​ബ്ദം)
· വ​ര​ണ്ട ചു​മ (രാ​ത്രി​കാ​ല​ങ്ങ​ളി​ലോ, അ​തി​രാ​വി​ലെ​യോ വ​ഷ​ളാ​കു​ന്ന സ്ഥി​ര​മാ​യ ചു​മ)
· നെ​ഞ്ച് ഇ​റു​കു​ന്ന അ​വ​സ്ഥ

രോ​ഗ​നി​ര്‍​ണ​യം

ശാ​രീ​രി​ക പ​രി​ശോ​ധ​ന​യോ​ടൊ​പ്പം ത​ന്നെ നെ​ഞ്ചി​ന്‍റെ എ​ക്‌​സ്-​റെ, ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന​ക​ളാ​യ സ്‌​പൈ​റോ​മെ​ട്രി, അ​ല​ര്‍​ജി ടെ​സ്റ്റ്, ക​ഫ​ത്തി​ലും ര​ക്ത​ത്തി​ലും ഇസ്നോഫിലിന്‍റെ (eosinophil) ​അ​ള​വ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​യി വ​രാം. ഇ​ത് ആ​സ്ത​മ​യു​ടെ തീ​വ്ര​ത​യും നി​യ​ന്ത്ര​ണ​വും വി​ല​യി​രു​ത്താ​ന്‍ ഡോ​ക്ട​ര്‍​മാ​രെ സ​ഹാ​യി​ക്കു​ന്നു.

(തുടരും)

  • വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
    ഡോ. ​ആ​ൻ മേ​രി ജേ​ക്ക​ബ്,
    ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണ​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Related posts

Leave a Comment