കോടതി വി​ധി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വാ​ഗ​തം ചെ​യ്യു​ന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സു​പ്രീം കോ​ട​തി വി​ധി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വാ​ഗ​തം ചെ​യ്യു​ന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ​ബ​രി​മ​ല​യി​ല്‍ അ​ല്ല ഏ​ത് ആ​രാ​ധ​നാ​ല​യ​ത്തി​ലും വി​വേ​ച​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​ള്ള​ത്.

സു​പ്രീം​കോ​ട​തി മു​മ്പാ​കെ വ​ന്ന ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ച​രി​ത്ര​പ​ര​മാ​യ വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടേ​ത്. ജാ​തി മ​ത വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കു​ന്ന ക്ഷേ​ത്ര സ​ങ്കേ​ത​മാ​ണ് ശ​ബ​രി​മ​ല. ഒ​രു നി​ശ്ചി​ത പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ള്‍​ക്ക് വി​ല​ക്ക് ക​ല്‍​പ്പി​ച്ചി​രു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് കോ​ട​തി വി​ധി.

വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ല്‍ അ​വ​കാ​ശം ലം​ഘി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് വി​ധി. ഈ ​വി​ധി എ​ങ്ങ​നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത് വി​ശ​ദ​മാ​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​നി​ക്കും. ആ​ചാ​ര​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യി മാ​റ്റി മു​ന്നോ​ട്ട് പോ​കു​ന്ന പു​രോ​ഗ​മ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പൊ​തു​സ​മൂ​ഹം ഈ ​വി​ധി ഉ​ള്‍​ക്കൊ​ള്ളു​ക ത​ന്നെ ചെ​യ്യുമെന്നും മന്ത്രി പറഞ്ഞു.

Related posts