ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയ്‌ക്കെതിരേ ജപ്പാന്‍ രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്‌വാനും ഹോങ്കോങ്ങും; വേണ്ടിവന്നാല്‍ അമേരിക്കയും റഷ്യയും വരെ രംഗത്തിറങ്ങും…

ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്‌വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി.

ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്.

ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാന കാരണം.

1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ് എന്നിരുന്നാലും ഈ ദ്വീപിന്മേലുള്ള ചൈനയുടെ മോഹം ഇപ്പോഴും അവസാനിച്ചിട്ടില്ല.

ടോക്കിയോയ്ക്ക് തെക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.

ഇന്ത്യയെ ആക്രമിക്കുമ്പോള്‍ തന്നെ ജപ്പാനെയും ചൊറിയാന്‍ നില്‍ക്കുന്ന ചൈനയ്‌ക്കെതിരേ ചൈനീസ് അതിര്‍ത്തിയില്‍ ജപ്പാന്‍ മിസൈലുകള്‍ വിന്യസിച്ചു കഴിഞ്ഞു.

ഇതിന് പുറമേ ചൈനയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാക്കി നിര്‍ത്തിയ സൈനികരുടെ എണ്ണവും ജപ്പാന്‍ വര്‍ദ്ധിപ്പിച്ചു.

ദ്വീപിലേക്ക് കൂടുതല്‍ സൈന്യത്തെ എത്തിച്ചു കഴിഞ്ഞു. ചൈനയുടെ യുദ്ധക്കൊതി മനസ്സിലാക്കി കരനേസനയ്ക്ക് പുറമേ വ്യോമസേനയേയും സജ്ജമാക്കിയിരിക്കുകയാണ് ജപ്പാന്‍.

ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂണ്‍ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈല്‍ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു.

ഏത് ഹിറ്റ്ടുകില്‍ മിസൈലുകളെയും പ്രതിരോധിക്കാന്‍ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

നിലവില്‍ ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകള്‍ക്ക് 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയാണ് ഉള്ളത്.

ഇത് കൂടുതല്‍ നൂതനമാക്കി 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നവീകരിച്ച പിഎസി 3 എംഎസ്ഇ അതിന്റെ ഫയര്‍പവര്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി. ചൈനയുടെ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന തായ് വാനും ഹോങ്കോംഗും ജപ്പാന് പിന്തുണ അറിയിച്ചു കഴിഞ്ഞു.

പോര് മുറുകുകയാണെങ്കില്‍ അമേരിക്കയും കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കും ജപ്പാനും പുറമേ അമേരിക്കയും പോര്‍മുഖത്തേക്ക് ഇറങ്ങിയാല്‍ അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാവും നീങ്ങുക എന്ന ആശങ്കയും ലോകത്തിനുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചത്.

ഇപ്പോള്‍ ജപ്പാനിലും തായ്‌വാനിലുമുള്ള പ്രദേശങ്ങള്‍ ചൈന കയ്യടക്കാന്‍ ശ്രമിക്കുകയാണെന്നാണു രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിഴക്കന്‍ ലഡാക്കില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷം ചൈന ജപ്പാനിലേക്കും വ്യാപിപ്പിക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ സെന്‍കാകുസ്/ ഡയോയസിനു മേലുള്ള സംഘര്‍ഷം ചൈന യുഎസ് സൈനിക ഏറ്റുമുട്ടല്‍ വരെ എത്തിയേക്കാം. കാരണം ജപ്പാനുമായി യുഎസ് ഒരു സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്.

ഏതെങ്കിലും വിദേശ രാജ്യം ജപ്പാന്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ എത്തിയാല്‍ യുഎസ് അതിനു പ്രതിരോധം തീര്‍ക്കുമെന്നതാണു കരാര്‍. ചൈന ജപ്പാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ പിന്നീട് ചൈനയ്ക്ക് ഏറ്റുമുട്ടേണ്ടി വരിക അമേരിക്കയുമായിട്ടാവും എന്നു തീര്‍ച്ച.

Related posts

Leave a Comment