ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയ്‌ക്കെതിരേ ജപ്പാന്‍ രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്‌വാനും ഹോങ്കോങ്ങും; വേണ്ടിവന്നാല്‍ അമേരിക്കയും റഷ്യയും വരെ രംഗത്തിറങ്ങും…

ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്‌വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാന കാരണം. 1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ് എന്നിരുന്നാലും ഈ ദ്വീപിന്മേലുള്ള ചൈനയുടെ മോഹം ഇപ്പോഴും അവസാനിച്ചിട്ടില്ല. ടോക്കിയോയ്ക്ക് തെക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.…

Read More