മലയാളി ഒരേ പൊളി… ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മ​ല​യാ​ളി വ​നി​ത

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മ​ല​യാ​ളി​യാ​യ ന​ഗ്മ മൊ​ഹ​മ്മ​ദ് മ​ല്ലി​ക്കി​നെ നി​യ​മി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ന​ഗ്മ നി​ല​വി​ൽ പോ​ള​ണ്ടി​ലെ അം​ബാ​സ​ഡ​റാ​യി​രു​ന്നു.

മു​ന്പ് ടു​ണീ​ഷ്യ, ബ്രൂ​ണൈ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യും ന​ഗ്മ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1991 ബാ​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ന​ഗ്മ. ജ​പ്പാ​നി​ലെ അം​ബാ​സ​ഡ​റാ​യി​രു​ന്ന പാ​ലാ സ്വ​ദേ​ശി സി​ബി ജോ​ർ​ജി​നെ അ​ടു​ത്തി​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു.

Related posts

Leave a Comment