എല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പായെന്ന് നടി; കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് പോലീസ്; നടിയുടെ സത്യവാങ്മൂലം ഹൈക്കോടതി പരിഗണിച്ചു; ജീന്‍ പോള്‍ ലാലിനെതിരായ കേസ് റദ്ദാക്കി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ജീ​ൻ പോ​ൾ ലാ​ലി​നെ​തി​രാ​യ ന​ടി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്തു. പ​രാ​തി​യി​ല്ലെ​ന്ന ന​ടി​യു​ടെ സ​ത്യ​വാ​ങ്മൂ​ലം പ​രി​ഗ​ണി​ച്ചാ​ണു ഹൈ​ക്കോ​ട​തി എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി​യ​ത്. ജീ​ൻ പോ​ളി​നെ കൂ​ടാ​തെ യു​വ​ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, ഹ​ണീ ബീ ​ടൂ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് വേ​ണു​ഗോ​പാ​ൽ, സ​ഹ​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ.

പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്നും അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നും അ​നു​വാ​ദ​മി​ല്ലാ​തെ ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ചു ചി​ത്രീ​ക​രി​ച്ചെ​ന്നും ആ​രോ​പി​ച്ചു യു​വ​ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ ജീ​ൻ​പോ​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി​യി​ൽ, ത​നി​ക്കു പ​രാ​തി​യി​ല്ലെ​ന്നും സ​ന്ധി​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​യെ​ന്നും യു​വ​ന​ടി അ​റി​യി​ച്ചെ​ങ്കി​ലും കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്തു.

“ഹ​ണീ ബി-2’ ​എ​ന്ന ചി​ത്ര​ത്തി​ൽ ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ബോ​ഡി ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ടി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ന​ടി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ചെ​ന്നു​ള്ള പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു പോ​ലീ​സ് നേ​ര​ത്ത​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണ​വും മൊ​ഴി​യെ​ടു​ക്ക​ലും ന​ട​ത്തു​ക​യും ചെ​യ്തു.

Related posts