സ്ഥലമെടുപ്പിൽ ഇടനിലക്കാരനായപ്പോൾ കിട്ടിയത് എട്ടിന്‍റെ പണി; തഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു


ചേ​ര്‍​ത്ത​ല:​ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല ത​ഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു.​പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെ​ന്റ​റി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​തി​ലെ ന​ഷ്ട​പ​രി​ഹാ​ര​തു​ക ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വി​ധി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

​ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് കോ​ട​തി​യി​ല്‍ നി​ന്നും ആ​മീ​ന്‍​മാ​രെ​ത്തി വാ​ഹ​ന​ത്തി​ല്‍ ജ​പ്തി​നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്.ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മാ​യ​തി​നാ​ല്‍ ജ​പ്തി ചെ​യ്ത വാ​ഹ​നം ത​ഹ​സി​ല്‍​ദാ​രു​ടെ ചു​മ​ത​ല​യി​ല്‍ ത​ന്നെ ഏ​ല്‍​പി​ച്ചു.​

കോ​ട​തി​യി​ല്‍ നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ചാ​ല്‍ ഏ​തു സ​മ​യ​ത്തും വാ​ഹ​നം ഹാ​ജ​രാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് വാ​ഹ​നം ത​ഹ​സി​ല്‍​ദാ​രെ ഏ​ല്‍​പി​ച്ച​ത്.

പ​ള്ളി​പ്പു​റ​ത്തെ സ്ഥ​ല​മെ​ടു​പ്പി​ന്റെ പേ​രി​ല്‍ ത​ണ്ണീ​ര്‍​മു​ക്കം വാ​ര​ണം രാ​ധാ​കൃ​ഷ്ണ​പു​ര​ത്ത് ര​ത്‌​ന​മ്മ​യു​ടെ അ​വ​കാ​ശി​ക​ളാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​

മൂ​ന്നു കേ​സു​ക​ളി​ലാ​യി ഏ​ഴു​ല​ക്ഷ​മാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്. ത​ഹ​സി​ല്‍​ദാ​രു​ടെ വാ​ഹ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു ജീ​പ്പും ജ​പ്തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തു ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

സ്റ്റീ​ല്‍ അ​ഥോറി​ട്ടി​ക്കാ​യു​ള്ള സ്ഥ​ലം എ​ടു​പ്പി​ലാ​ണ് ജ​പ്തി ന​ട​പ​ടി.​ഇ​തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​ട​നി​ല​ക്കാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു.​സ്റ്റീ​ല്‍ അ​തോ​റി​ട്ടി​യി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​തു​ക ഈ​ടാ​ക്കി ന​ല്‍​കി ജ​പ്തി ഒ​ഴി​വാ​ക്കു​ന്ന​തി​നു നി​ര​ന്ത​ര​ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന​താ​ണെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ ആ​ര്‍.​ഉ​ഷ പ​റ​ഞ്ഞു.

Related posts

Leave a Comment