റെ​ഡി റീ​മേ​ക്ക് ചെ​യ്ത​പ്പോ​ൾ നാ​യി​ക​യാ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല: ജെ​നീ​ലി​യ ഡി​സൂ​സ

ബോ​ളി​വു​ഡി​ലാ​ണ് തു​ട​ക്ക​മെ​ങ്കി​ലും ന​ടി ജെ​നീ​ലി​യ ഡി​സൂ​സ​യെ താ​ര​മാ​യി വ​ള​ർ​ത്തി​യ​ത് ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മാ ലോ​ക​മാ​ണ്. ക്യൂ​ട്ട് ഗേ​ൾ ഇ​മേ​ജി​ൽ വ​ള​രെ പെ​ട്ടെ​ന്ന് ജെ​നീ​ലി​യ​ക്ക് ജ​ന​ശ്ര​ദ്ധ നേ​ടാ​നാ​യി. ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ന​ടി​ക്ക് തെ​ലു​ങ്കി​ൽനി​ന്നു ഹി​റ്റു​ക​ൾ ല​ഭി​ച്ചു. ത​മി​ഴി​ലും ഈ ​വി​ജ​യ​ഗാ​ഥ തു​ട​ർ​ന്നു. ഹി​ന്ദി​യി​ൽ ചു​രു​ക്കം സി​നി​മ​ക​ളേ ജെ​നീ​ലി​യ ചെ​യ്തി​ട്ടു​ള്ളൂ. ഇ​വ​യി​ൽ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സി​നി​മ​ക​ളും കു​റ​വാ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് ജെ​നീ​ലി​യ​ക്ക് ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ പ​റ്റാ​തെ പോ​യെ​ന്ന ച​ർ​ച്ച​ക​ൾ പ​ല​പ്പോ​ഴും ന​ട​ന്നി​ട്ടു​ണ്ട്. നെ​പ്പോ​ട്ടി​സം (സ്വ​ജ​ന​പ​ക്ഷ​പാ​ത്രം) കൊ​ടി​കു​ത്തി വാ​ഴു​ന്ന ബി ​ടൗ​ണി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ക ജെ​നീ​ലി​യ​ക്ക് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ തെ​ന്നി​ന്ത്യ​യി​ൽനി​ന്നു തു​ട​രെ അ​വ​സ​ര​ങ്ങ​ൾ വ​രി​ക​യും ചെ​യ്തു.

ജെ​നീ​ലി​യ നാ​യി​ക​യാ​യി 2008 ൽ ​പു​റ​ത്തി​റ​ങ്ങി​യ തെ​ലു​ങ്ക് ചി​ത്ര​മാ​യി​രു​ന്നു റെ​ഡി. രാം ​പൊ​ത്തി​നേ​നി നാ​യ​ക​നാ​യെ​ത്തി​യ സി​നി​മ ഹി​റ്റാ​യി​രു​ന്നു. ഇ​തേ പേ​രി​ൽ സി​നി​മ ഹി​ന്ദി​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. സ​ൽ​മാ​ൻ ഖാ​നാ​യി​രു​ന്നു നാ​യ​ക​ൻ. നാ​യി​ക​യാ​യി ത​നി​ക്ക് അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ജെ​നീ​ലി​യ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ടി അ​സി​നെ​യാ​ണ് സ​ൽ​മാ​ൻ ഖാ​ൻ നാ​യി​ക​യാ​ക്കി​യ​ത്. അ​ന്ന് ഗ​ജി​നി​യു​ടെ വി​ജ​യ​ത്തി​ള​ക്ക​ത്തി​ലാ​യി​രു​ന്നു അ​സി​ൻ. റെ​ഡി ഹി​ന്ദി റീ​മേ​ക്കി​ൽ ത​നി​ക്ക് അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ജെ​നീ​ലി​യ ഇ​പ്പോ​ൾ.

ഇ​തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് വി​ഷ​മം തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് ജെ​നീ​ലി​യ പ​റ​യു​ന്നു. അ​തേ​സ​മ​യം റീ​മേ​ക്കി​ൽ നാ​യി​ക​യാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും ജെ​നീ​ലി​യ വ്യ​ക്ത​മാ​ക്കി. അ​ത് ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ചെ​യ്യു​മാ​യി​രു​ന്നു. കാ​ര​ണം സൗ​ത്തി​ലെ എ​ന്‍റെ സി​നി​മ​യാ​ണ​ത്. ഞാ​ൻ വ​ള​രെ ആ​സ്വ​ദി​ച്ച് ചെ​യ്ത സി​നി​മ​യുമാ​യി​രു​ന്നു. ഭാ​വി​യി​ൽ ഞാ​നും സ​ൽ​മാ​ൻ ഖാ​നും ഒ​രു​മി​ച്ചെ​ത്തു​ന്ന മ​റ്റൊ​രു സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​യി​രി​ക്കും ഇ​ത് ന​ട​ക്കാ​തെ പോ​യ​ത്- ജെ​നീ​ലി​യ വ്യ​ക്ത​മാ​ക്കി.

2012 ൽ ​വി​വാ​ഹി​ത​യാ​യശേ​ഷം അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നു മാ​റിനി​ന്ന ജെ​നീ​ലി​യ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വീ​ണ്ടും ക​രി​യ​റി​ൽ സ​ജീ​വ​മാ​കു​ക​യാ​ണ്. സി​താ​രെ സ​മീ​ൻ പ​ർ ആ​ണ് ജെ​നീ​ലി​യ​യു​ടെ പു​തി​യ സി​നി​മ. ആ​മി​ർ ഖാ​നാ​ണ് നാ​യ​ക​ൻ. 2007 ൽ ​പു​റ​ത്തി​റ​ങ്ങി​യ താ​രേ സ​മീ​ൻ പ​ർ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്.

ആ​മി​ർ ഖാ​നാ​യി​രു​ന്നു അ​ന്നും നാ​യ​ക​ൻ. ന​ട​ൻ റി​തേ​ഷ് ദേ​ശ്മു​ഖാ​ണ് ജെ​നീ​ലീ​യ​യു​ടെ ഭ​ർ​ത്താ​വ്. ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നുശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. 2003 ൽ ​തു​ജെ മേ​രി ക​സം എ​ന്ന സി​നി​മ​യി​ൽ റി​തേ​ഷും ജെ​നീ​ലി​യ​യും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു. ഈ ​സി​നി​മ​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ അ​ടു​ത്ത​ത്. 2022 ൽ ​മി​സ്റ്റ​ർ മ​മ്മി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ജെ​നീ​ലി​യ സി​നി​മാ രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. റി​തേ​ഷ് ദേ​ശ്മു​ഖാ​യി​രു​ന്നു നാ​യ​ക​ൻ. 2016 ൽ ​വി​വാ​ഹി​ത​യാ​യ ശേ​ഷം അസിൻ അ​ഭി​ന​യ രം​ഗ​ത്തുനി​ന്നു പൂ​ർ​ണ​മാ​യും മാ​റി നി​ൽ​ക്കു​ക​യാ​ണ്. രാ​ഹു​ൽ ശ​ർ​മ എ​ന്നാ​ണ് അ​സി​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പേ​ര്. അ​രി​ൻ എ​ന്നാ​ണ് മ​ക​ളു​ടെ പേ​ര്.

 

Related posts

Leave a Comment