മുംബൈ: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. 538 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് രേഖപ്പെടുത്തിയത്.
എട്ട് മണിക്കൂർ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. മുംബൈയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നരേഷ് ഗോയലിനെ ഇഡി ചോദ്യം ചെയ്തത്. നേരത്തെ സിബിഐ അന്വേഷിച്ചിരുന്ന കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു.
കാനറ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിൽ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനും ജെറ്റ് എയർവെയ്സിലെ മറ്റ് ചില മുൻ ജീവനക്കാർക്കുമെതിരെ കേസെടുത്തിരുന്നു.

